ബിജെപിയ്ക്ക് തിരിച്ചടി: ശബരിമല യുദ്ധമുഖമാക്കിയതില്‍ ഹര്‍ജിക്കാര്‍ക്കും പങ്കെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല യുദ്ധമുഖമാക്കിയതില്‍ ഹര്‍ജിക്കാര്‍ക്കും പങ്കെന്ന് ഹൈക്കോടതി . ശബരിമല ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. ശബരിമല പൊലീസ് നടപടിയില്‍ കോടതി നേരത്തെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. വിശ്വാസികളെ തടയാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയതെന്നാണ് കോടതി ചോദിച്ചത്. തുടര്‍ന്ന് നടന്ന വാദത്തിലാണ് കോടതി ഹര്‍ജിക്കാര്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന നിരീക്ഷണം നടത്തിയത്. സമാധാനമുണ്ടാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊലീസുമായി സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ശബരിമല പൊലീസ് നടപടിയിലെ ഒരു കൂട്ടം ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത് ഇതോടെ വിശ്വാസികളാണ് സമരം നയിക്കുന്നതെന്ന് ബിജെപിയുടെ വാദത്തിന് ഏറ്റ കനത്ത അടിയായി ഇത്.
തീര്‍ത്ഥാടകരെ തടഞ്ഞത് സാമൂഹ്യവിരുദ്ധനെന്ന് എ ജി ഹൈക്കോടതിയില്‍ പറഞ്ഞു. ഇതിനായി ശബരിമലയിലേക്ക് വേണ്ടി പ്രവര്‍ത്തകരോട് എത്തിച്ചേരാന്‍ ആവശ്യപ്പെട്ട് ബിജെപി ഇറക്കിയ സര്‍ക്കുലര്‍ എ ജി കോടതിയില്‍ ഹാജരാക്കി. സര്‍ക്കുലറില്‍ ചുമതലപ്പെടുത്തിയവര്‍ ക്രിമിനല്‍ കേസിലെ പ്രതികളെന്നും എ ജി വ്യക്തമാക്കി. ഇന്നലെ പ്രശ്‌നമുണ്ടാക്കിയത് ആര്‍എസ്എസും ഹിന്ദു ഐക്യവേദിയുമാണ്.
ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു. അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാവുകയായിരുന്നു. ശബരിമല കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് പരിഗണിക്കുന്നത്. ശബരിമലയിലെ അറസ്റ്റല്ല പരിഗണനാ വിഷയമെന്നും കോടതി വ്യക്തമാക്കി. പ്രായം ചെന്നവരേയും കുട്ടികളേയും ഇറക്കിവിടാനാകില്ലെന്ന് കോടതി പറഞ്ഞു. തീര്‍ത്ഥാടകരുടെ യാത്ര സുഗമമാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ടിക്കറ്റെടുത്തവരെ നെയ്യഭിഷേകം കഴിയാതെ ഇറക്കി വിടരുതെന്നും കോടതി പറഞ്ഞു.
അതേസമയം, കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി. നിയന്ത്രണങ്ങളെ കുറിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണം. കേന്ദ്രസര്‍ക്കാരിനെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദ്ദേശിച്ചു.

pathram:
Leave a Comment