പ്രഭ.. അങ്ങനെയൊരിക്കലും വിളിച്ചിട്ടില്ല, അമ്പ്രാട്ടീന്നേ വിളിച്ചിട്ടുള്ളൂ. അമ്പ്രാട്ടി ഒരിക്കല്‍ ഒരു മോഹം പറഞ്ഞിരുന്നു. ‘ഒടി മറയണ രാക്കാറ്റാണേ സത്യം അമ്പ്രാട്ടിയുടെ ആ മോഹം ഞാന്‍ സാധിച്ചു കൊടുക്കും’… ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ ആദ്യഗാനം പുറത്തിറങ്ങി. ശ്രീകുമാര മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഡിസംബറില്‍ റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായാണ് . ‘കൊണ്ടോരാം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയത്. പ്രണാതുരനായി ലാലെത്തുന്ന ഗാനം ഇതിനോടകം വൈറലായിക്കഴിഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ ആണ് ഗാനം പുറത്തിറക്കിയത്. മോഹന്‍ലാലിന്റെ ശബ്ദസാനിധ്യത്തിന് ശേഷമാണ് ഒടിയനിലെ ‘കൊണ്ടോരാം’ എന്ന ആദ്യഗാനം തുടങ്ങുന്നത്. ട്രെയിലറിലും ടീസറിലുമൊക്കെ സൂക്ഷിച്ച അതേ നിഗൂഢത നിലനിര്‍ത്തിക്കൊണ്ടാണ് ആദ്യഗാനവും പുറത്തുവന്നിരിക്കുന്നത്. കൊണ്ടോരാം എന്ന് തുടങ്ങുന്ന ഇതൊരു പ്രണയഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം.ജയചന്ദ്രനാണ് ആലപിച്ചിരിക്കുന്നത്. സുധീപ് ചന്ദ്രനും ശ്രേയ ഘോഷാലുമാണ്. പാലക്കാട് പ്രദേശത്തെ പഴയ കാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു. മോഹന്‍ലാലിന്റെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളും, അത്യുഗ്രന്‍ ആക്?ഷന്‍ രംഗങ്ങളുമാണ് ട്രെയിലറിനെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കിയിരുന്നത്.പുതുമയാര്‍ന്ന പ്രൊമോഷന്‍ തന്ത്രങ്ങളും അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. ചിത്രത്തിലെ നായകന്‍ മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കിലുള്ള പ്രതിമ റിലീസിങ് കേന്ദ്രങ്ങളില്‍ സ്ഥാപിച്ചാണ് ഒടിയന്‍ ടീം പ്രൊമോഷന്‍ രംഗത്ത് പുതിയ രീതിക്ക് തുടക്കം കുറിച്ചത്. മോഹന്‍ലാലിന്റെ അതേ വലിപ്പത്തിലുള്ള പ്രതിമയ്‌ക്കൊപ്പം കുട്ടികള്‍ക്കും ആരാധകര്‍ക്കും സെല്‍ഫി എടുക്കാനും അവസരമുണ്ടാകും.
വി.എ.ശ്രീകുമാര്‍ മേനോന്റെ ആദ്യ സംവിധാന സംരംഭം ആണ് ഒടിയന്‍. നായിക മഞ്ജു വാര്യര്‍. നടന്‍ പ്രകാശ് രാജും പ്രധാന വേഷത്തില്‍ എത്തുന്നു. തിരക്കഥ ഹരികൃഷ്ണന്‍, ക്യാമറ ഷാജി.
മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായി ഒരുക്കിയിരിക്കുന്ന ഒടിയന്‍ നിര്‍മിച്ചിരിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. ചിത്രം ഡിസംബര്‍ 14ന് ലോകമെമ്പാടും ഉള്ള തിയറ്ററുകളില്‍ എത്തും.
Leave a Comment