ഹര്‍ത്താല്‍ കാരണം മാറ്റിയ പരീക്ഷകള്‍

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി ശനിയാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ സംസ്ഥാനത്തു പ്രഖ്യാപിച്ച ഹര്‍ത്താല്‍ കാരണം മാറ്റിയ പരീക്ഷകളും പരിപാടികളും:
ശനിയാഴ്ചത്തെ
ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ നവംബര്‍ 26 ലേക്ക് മാറ്റിയതായി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
കണ്ണൂര്‍ സര്‍വകലാശാല; ശനിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ ഹര്‍ത്താല്‍ കാരണം മാറ്റി.
വയനാട് ജില്ലാ സ്‌കൂള്‍ കലോല്‍സവം ഞായറാഴ്ചത്തേക്കു മാറ്റി.
കോട്ടയം ജില്ലാ സ്‌കൂള്‍ കലോത്സവ പരിപാടികള്‍. അതേ വേദികളില്‍ അതേ സമയം തിങ്കളാഴ്ച നടത്തുന്നതായിരിക്കും എന്ന് ബഹു.ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു
കേരള സര്‍വകലാശാല; വിദൂര വിദ്യാഭാസ വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ സമ്പര്‍ക്ക ക്ലാസുകളും മാറ്റി വച്ചു.
തിരുവനന്തപുരം റവന്യു ജില്ലഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകള്‍ തിങ്കളാഴ്ചത്തേക്കു മാറ്റിയതായി പൊതു വിദ്യാഭ്യാസ ഉപഡയക്ടര്‍ അറിയിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ, എസ്‌ഐഇടി നേതൃത്വത്തില്‍ തൃശൂര്‍ ഗുരുവായൂരിലെ ശ്രീകൃഷ്ണ കോളജ്, നാട്ടികയിലെ എസ്എന്‍ കോളജ്, തിരുവനന്തപുരത്തെ എംജി കോളജ് എന്നിവിടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ത്രിദിന ശാസ്ത്ര ശില്പശാല 18,19,20 തീയതികളില്‍ നടത്തും

pathram:
Related Post
Leave a Comment