ശബരിമല വിഷയം ;തന്ത്രി കുടുംബത്തേയും പന്തളം രാജകുടുംബത്തേയും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ തന്ത്രി കുടുംബത്തേയും പന്തളം രാജകുടുംബത്തേയും സര്‍ക്കാര്‍ വിളിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്കാണ് ചര്‍ച്ചനിശ്ചയിച്ചിരിക്കുന്നത്. അതിന് മുമ്പ് രാവിലെ 11 മണിക്ക് വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ചേരും. സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം തന്ത്രി കുടുംബവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് രാജകുടുംബ പ്രതിനിധികള്‍ പ്രതികരിച്ചു. പുതിയ സാഹചര്യത്തില്‍ അവര്‍ ചര്‍ച്ചയ്ക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.നേരത്തെ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അവര്‍ പിന്മാറിയിരുന്നു. മണ്ഡലകാലം സുഗമമമായി നടക്കണമെന്നാണ് രാജകുടുംബത്തിന്റെയും ആവശ്യം. സര്‍വകക്ഷി യോഗം വിളിച്ചതിനെയും രാജകുടുംബം സ്വാഗതം ചെയ്തു.

pathram:
Related Post
Leave a Comment