സുപ്രിംകോടതി ഉത്തരവിന്റെ പൂര്‍ണരൂപം ഇങ്ങനെ

ഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇങ്ങനെ. സെപ്റ്റംബര്‍ 28ലെ ചരിത്ര വിധി സ്‌റ്റേ ചെയ്യാതെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് റിട്ട്, റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ മാറ്റിയത്.ജനുവരി 22നാണ് റിട്ട്, റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുക.

ഉത്തരവ് ഇങ്ങനെ:

റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന അപേക്ഷകള്‍ അംഗീകരിക്കുന്നു.

എല്ലാ റിവ്യൂ ഹര്‍ജികളും, മറ്റ് ബന്ധപ്പെട്ട ഹര്‍ജികളും ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കും. അത് ബന്ധപ്പെട്ട ബഞ്ചിലാകും വരിക. സെപ്റ്റംബര്‍ 28 ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയ്ക്ക് സ്‌റ്റേ ഇല്ലെന്ന് ഇവിടെ വ്യക്തമാക്കുകയാണ്. (റിട്ട് പെറ്റീഷന്‍ (സിവില്‍) നം: 373, 2006 ഇന്ത്യന്‍ യങ് ലോയേഴ്!സ് അസോസിയേഷന്‍ & മറ്റുള്ളവര്‍ ്/ െസ്‌റ്റേറ്റ് ഓഫ് കേരള)

pathram:
Related Post
Leave a Comment