മലപ്പുറം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാനുള്ള സുപ്രീം കോടതി തീരുമാനം ഏറെ പ്രത്യാശ നല്‍കുന്നതാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. 22 ന് ഹര്‍ജിയില്‍ അനുകൂലമായി വിധി ഉണ്ടാകും. നിലവില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരവുമായും വിശ്വാസ സംരക്ഷണ ജാഥയുമായും മുന്നോട്ട് പോകുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ നിലപാട് അത്ഭുതപ്പെടുത്തുന്നതാണ്. റിവ്യൂ ഹര്‍ജിയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന സര്‍ക്കാര്‍ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തെ എല്ലാ സംഭവ വികാസങ്ങളെയും വരാന്‍ പോകുന്ന വിപത്തിനെയും എല്ലാം കോടതിയെ ബോധ്യപ്പെടുത്താനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ആ അവസരം വിനിയോഗിക്കും.
ജാഥ സമാപിച്ച ശേഷം പാര്‍ട്ടി തലത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും. നിലവിലുള്ള കീഴ്‌വഴക്കമനുസരിച്ച് സ്‌റ്റേ ഉള്ളത് പോലെയായിരിക്കും കാര്യങ്ങള്‍ ഉണ്ടാവുക എന്നും കെ സുധാകരന്‍ വ്യക്തമാക്കി.
Leave a Comment