കോടതി വിധിയില്‍ സന്തോഷം; ഭക്തജനങ്ങളുടെ പ്രാര്‍ഥനയുടെ ഫലം: തന്ത്രി കണ്ഠരര് രാജീവര്

പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാനുള്ള സുപ്രീം കോടതി തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. അയ്യപ്പന്റെ അനുഗ്രഹമാണിത്. ശബരിമലയുടെ ചരിത്രത്തില്‍ ഏറെ നിര്‍ണായകമായിരിക്കും ഇത്. ഭക്തജനങ്ങളുടെ പ്രാര്‍ഥനയാണ് തീരുമാനത്തിന് പിന്നില്‍. ഇത്ര പ്രതിസന്ധി ശബരിമലയില്‍ ഉണ്ടായിട്ടില്ല. ഇതില്‍ നിന്നെല്ലാം അയ്യപ്പന്‍ ഞങ്ങളെ രക്ഷിച്ചിരിക്കയാണ്. വലിയ വിജയമാണിത്. 22 ന് പരിഗണിക്കും എന്നാണ് അറിഞ്ഞത്. എല്ലാം ഭംഗിയായി വരും. സമാധാനവും സന്തോഷവും ശബരിമലയില്‍ പുനഃസ്ഥാപിക്കപ്പെടുമെന്നും കണ്ഠരര് രാജീവര് വ്യക്തമാക്കി

pathram:
Related Post
Leave a Comment