ബാഹുബലിക്ക് ശേഷം എസ് എസ് രാജമൌലി ഒരുക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു. പുതിയ ചിത്രം ഏതെന്ന കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ചിരഞ്ജീവി, സംവിധായകന്‍ കെ രാഘവേന്ദ്ര റാവു, പ്രഭാസ്, റാണ ദഗ്ഗുബതി, കൊരടാല ശിവ, വംശി തുടങ്ങി ഒട്ടേറെ പേര്‍ ചടങ്ങിനെത്തി. കെ രാഘവേന്ദ്ര റാവു തിരക്കഥ കൈമാറുകയും ഫസ്റ്റ് ഷോട്ട് സംവിധാനം ചെയ്യുകും ചെയ്തു. തെലുങ്ക് നടന്‍മാരായ ജൂനിയര്‍ എന്‍ടിആറും രാംചരണും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഹോദരങ്ങളായിട്ടാണ് അഭിനയിക്കുക. ഇവര്‍ക്ക് പ്രത്യേക ശില്‍പ്പശാല നടത്താനും തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 300 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. 2020ല്‍ ചിത്രം റിലീസ് ചെയ്യാനുള്ള ആലോചന.
- pathram in CINEMALATEST UPDATESMain slider
ബാഹുബലിക്ക് ശേഷം രാജമൌലി ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും രാംചരണും; ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു
Related Post
Leave a Comment