തന്റെ പ്രായത്തിനേക്കാള്‍ വലിയ കരിയറാണ് മമ്മൂട്ടിയുടെതെന്ന് സുധീര്‍ ബാബു

തന്റെ പ്രായത്തിനേക്കാള്‍ വലിയ കരിയറാണ് മമ്മൂട്ടിയുടെതെന്ന് നടന്‍ സുധീര്‍ ബാബു. തെലുങ്ക് ചിത്രം യാത്രയുടെ സെറ്റില്‍ മമ്മൂക്കയെ കണ്ടതിന്റെ അനുഭവം പങ്കുവെച്ചായിരുന്നു സുധീര്‍ ബാബുവിന്റെ അഭിപ്രായം.
ട്വിറ്റര്‍ പേജിലൂടെയായിരുന്നു മമ്മൂക്കയെ ആദ്യമായി നേരില്‍ കണ്ടതിനെക്കുറിച്ച് സുധീര്‍ ട്വീറ്റ് ചെയ്തത്. തന്റെ പ്രായത്തിനേക്കാള്‍ വലിയ കരിയറാണ് മമ്മൂട്ടിയുടെതെന്നും ഇത്തരം ലെജന്‍ഡ്സ് ഇക്കാലം കൊണ്ട് ചെയ്തതിന്റെ, എങ്ങനെ ചെയ്തുവെന്നതിന്റെ അല്‍പ്പം അറിവ് മാത്രം തന്നെ അല്‍പ്പം പക്വതയുളള നടനാക്കി മാറ്റുന്നുവെന്നായിരുന്നു സുധീര്‍ ബാബു ട്വിറ്ററില്‍ കുറിച്ചിരുന്നത്.
അതേസമയം മമ്മൂക്കയുടെ യാത്ര ഡിസംബര്‍ 21നാണ് റിലീസ് ചെയ്യുന്നത്. വൈഎസ് ആറിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജന്മദിനത്തിലാണ് സിനിമ പുറത്തിറങ്ങുന്നത്. വൈഎസ് ആറിന്റെ ബയോപിക്കായി എത്തുന്ന ചിത്രം കാണാന്‍ തെലുങ്ക് പ്രേക്ഷകര്‍ക്കെന്ന പോലെ മലയാളികള്‍ക്കും വലിയ ആകാംക്ഷയാണുളളത്. മമ്മൂക്കയുടെ കരിയറിലെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്. 1999 മുതല്‍ 2004 വരെയുളള വൈഎസ് ആറിന്റെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. മഹി വി രാഘവാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 30 കോടി ബഡ്ജറ്റിലാണ് സംവിധായകന്‍ വൈ എസ് ആറിന്റെ ജീവിതം വെളളിത്തിരയിലേക്ക് എത്തിക്കുന്നത്. സുഹാസിനി മണിരത്നം,ഭൂമിക ചൗള, ആശ്രിത വെമുഗതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

pathram:
Related Post
Leave a Comment