ഭര്‍ത്താവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് സനലിന്റെ ഭാര്യ

തിരുവനന്തപുരം: ഭര്‍ത്താവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് സനലിന്റെ ഭാര്യ വിജി. നിലവിലെ അന്വേഷണ സംഘത്തോട് സഹകരിക്കില്ലെന്നും നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. അന്വേഷണ സംഘത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും വിജി വ്യക്തമാക്കി.
വാഹനത്തിന് മുന്നില്‍ സനലിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം കഴിഞ്ഞ് ഏഴ് ദിവസം കടന്നുപോയിട്ടും നടപടികളൊന്നും സ്വീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ശ്രമിച്ചിരുന്നെങ്കില്‍ പ്രതിയെ നേരത്തെ പിടികൂടാമായിരുന്നു. അന്വേഷണച്ചുമതലയുള്ള െ്രെകംബ്രാഞ്ച് എസ്.പി വീട്ടിലെത്തിയെങ്കിലും മൊഴിയെടുക്കാതെയാണ് മടങ്ങിയതെന്നും വിജി പറഞ്ഞു.
കേസ് സിബിഐക്ക് വിട്ടില്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം അന്വേഷണം നടത്താന്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും വിജി വ്യക്തമാക്കി.
െ്രെകംബ്രാഞ്ച് എസ്.പി ആന്റണിയുടെ മേല്‍നോട്ടത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ സംഭവത്തെ പോലീസ് അപകട മരണമാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്ത് വന്നിരുന്നു. വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സനലിന്റെ നാട്ടുകാര്‍ ഉള്‍പ്പെട്ട ആക്ഷന്‍ കൗണ്‍സില്‍ പദ്ധതിയൊരുക്കുന്നുന്നുണ്ട്.
അതിനിടെ കേസിലെ പ്രതി ഡിവൈ.എസ്.പി. ഹരികുമാര്‍ ഒളിവില്‍ക്കഴിയുന്ന സ്ഥലം കണ്ടെത്തിയതായി സൂചനയുണ്ട്. മൂന്നാറിനടുത്ത് കേരളതമിഴ്‌നാട് അതിര്‍ത്തിക്കു സമീപം ഇയാള്‍ ഉള്ളതായാണ് വിവരം ലഭിച്ചത്.

pathram:
Leave a Comment