സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അക്ഷര ഹാസന്റെ പ്രതികരണം കേട്ട് ഞെട്ടി ആരാധകര്‍,

ചെന്നൈ: നടിയും കമല്‍ഹാസന്റെ മകളുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ നടിയുടെ പ്രതികരണം കേട്ട് ഞെട്ടി ആരാധകര്‍. കഴിഞ്ഞ ദിവസങ്ങളിലാണ് അക്ഷരയുടെ ബിക്കിനി ഫോട്ടോസ് സമൂഹ മാധ്യമങ്ങളില്‍ പരക്കുന്നത്. എന്നാല്‍ ഇത് അക്ഷര തന്നെ ആണോ എന്നും ആരാധകര്‍ സംശയിച്ചിരുന്നു. എന്നാല്‍ എല്ലാ സംശയവും അവസാനിപ്പിക്കാനായി അക്ഷര തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
ആ ചിത്രങ്ങളില്‍ ഉള്ളത് ഞാന്‍ തന്നെയാണ്. ഒരു സിനിമയുടെ ഫോട്ടോഷൂട്ടിന് തയ്യാറെടുക്കുന്നതിന് മുന്നോടിയായി എടുത്തതാണ് അത്. അതെല്ലാം ഇന്റര്‍നെറ്റില്‍ പ്രചരിച്ചതു കൊണ്ട് താന്‍ അപമാനിതയാവില്ലെന്നും അക്ഷര പറഞ്ഞു. ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നതില്‍ തനിക്ക് യാതൊരു ശങ്ക ഇല്ലെന്നും അക്ഷര കൂട്ടിച്ചേര്‍ത്തു. അക്ഷരയുടെ മറുപടിയില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഫോണ്‍ ഹാക്ക് ചെയ്തതാകാം ചിത്രങ്ങള്‍ ചോരാനുള്ള കാരണമെന്നാണ് കരുതുന്നത്. എന്നിരുന്നാലും പോലീസില്‍ പരാതി നല്‍കുമെന്നും അക്ഷര പറഞ്ഞു.

pathram:
Related Post
Leave a Comment