മീ ടൂ വെളിപ്പെടുത്തലുമായി നടി ശോഭനയും രംഗത്ത്, പോസ്റ്റിന് തൊട്ടുപിന്നാലെ സംഭവിച്ചത്?

തിരുവനന്തപുരം: രാജ്യത്ത് മീ ടൂ വിവാദം കത്തിപ്പടരുന്നതിനിടെ വെളപ്പെടുത്തലുമായി നടി ശോഭനയും. കേന്ദ്രമന്ത്രിയുടെ രാജി മുതല്‍ പല പ്രമുഖരുടെയും മുഖംമൂടി അഴിഞ്ഞു വീഴുന്നത് വരെ എത്ര എത്ര സംഭവങ്ങളാണ് ഈ കുറഞ്ഞ കാലയളവ് കൊണ്ട് മീ ടൂവിലൂടെ സംഭവിച്ചത്. ഇപ്പോളിതാ മീ ടൂവിന്റെ തുമ്പ് പിടിച്ച് വെളിപ്പെടുത്തലുമായി നടി ശോഭനയും രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ ശോഭനയുടെ മീ ടു സംബന്ധിച്ച പോസ്റ്റ് ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ പിന്‍വലിക്കുകയും ചെയ്തു.

മലയാള സിനിമയിലെ മികച്ച നടിയും മികച്ച നര്‍ത്തകിയുമായ ശോഭന പോസ്റ്റ് പിന്‍വലിച്ചതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധിയാളുകളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. അതിനിടയിലാണ് മീ ടൂ സംബന്ധിച്ച പോസ്റ്റ് നീക്കം ചെയ്തത്.

ഹോളിവുഡിലും ബോളിവുഡിലും മീ ടൂ ഉയര്‍ത്തിയ ഒച്ചപ്പാടുകള്‍ ഇപ്പോഴും തുടരുന്നതിനിടയിലാണ് മലയാളികളുടെ പ്രിയതാരം വെളിപ്പെടുത്തല്‍ നടത്തി പിന്‍വലിച്ചത്. നേരത്തെ നടി മായാ എസ് കൃഷ്ണനെതിരെ ഫെയ്സ്ബുക്കിലൂടെ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയ തിയേറ്റര്‍ കലാകാരി അനന്യ രാമപ്രസാദ് മീ ടൂ പോസ്റ്റ് പിന്‍വലിച്ചിരുന്നു. നാലാം വയസ്സില്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും അതൊരു പീഡനമായിരുന്നെന്ന് തിരിച്ചറിയാന്‍ നീണ്ട 17 വര്‍ഷങ്ങളെടുത്തുവെന്നും നടി പാര്‍വ്വതി നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു

pathram:
Related Post
Leave a Comment