അഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം വിരേന്ദര്‍ സേവാഹ് കിങ്സ് ഇലവന്‍ പഞ്ചാബില്‍ നിന്നും പടിയിറങ്ങി. പഞ്ചാബ് വിടുന്ന കാര്യം ട്വിറ്ററിലൂടെ സെവാഗ് അറിയിച്ചു. രണ്ട് വര്‍ഷം പ്ലേയര്‍ എന്ന നിലയിലും മൂന്ന് വര്‍ഷം ഉപദേശകന്‍ എന്ന നിലയിലും സെവാഗ് പഞ്ചാബിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു.
എല്ലാ നല്ല കാര്യങ്ങള്‍ക്കും അന്ത്യമുണ്ടായിരിക്കും രണ്ട് വര്‍ഷം കളിക്കാരന്‍ എന്ന നിലയിലും മൂന്ന് വര്‍ഷം മെന്റര്‍ എന്ന നികയിലും കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പം മനോഹരമായ സമയം എനിക്ക് ലഭിച്ചു. കിങ്‌സ് ഇലവനുമായിട്ടുള്ള ബന്ധം ഇവിടെ അവസാനിച്ചു. എനിക്ക് ലഭിച്ച സമയത്തിന് ഞാന്‍ നന്ദി പറയുന്നു -സെവാഗ് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ സീസണില്‍ ടീം ഉടമകളിലൊരാളായ പ്രീതി സിന്റയും ടീമിന്റെ മെന്ററായ സേവാഗും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടീമിന്റെ രാജസ്ഥാന്‍ റോയല്‍സുമായുള്ള മത്സരശേഷം സേവാഗിന്റെ തന്ത്രങ്ങളെ ചൊല്ലി പ്രീതി കയര്‍ത്തു സംസാരിക്കുകയായിരുന്നു. ഇതിന് പിന്നാലെ മെന്റര്‍ സ്ഥാനം ഒഴിയാന്‍ സേവാഗ് താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
അതിന് ശേഷവും ടീമില്‍ തുടര്‍ന്ന സെവാഗ് അടുത്ത വര്‍ഷം പുതിയ ക്ലബ്ബില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്കാകും താരം മടങ്ങിയെത്തുകയെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കഴിഞ്ഞ സീസണില്‍ അശ്വിന്റെ കീഴില്‍ മികച്ച തുടക്കം പഞ്ചാബിന് ലഭിച്ചിരിന്നുവെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളിലെ തുടര്‍പരാജയങ്ങള്‍ മൂലം ടീമിന് പ്ലേയോഫില്‍ ഇടംനേടാന്‍ സാധിച്ചിരുന്നില്ല.
Leave a Comment