ബാലഭാസ്‌ക്കറല്ല കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറെന്ന് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപൂരം: അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനെന്ന് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി. മകളുടെയും ഭര്‍ത്താവിന്റെയും ജീവനെടുത്ത കാറപകടം നടക്കുന്ന സമയത്ത് കാറോടിച്ചത് ബാലഭാസ്‌ക്കറാണെന്ന് അര്‍ജുന്‍ പൊലീസിനു നല്‍കിയ മൊഴി നിഷേധിച്ചാണ് ലക്ഷ്മിയുടെ മൊഴി. ബാലഭാസ്‌ക്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. താനും കുഞ്ഞും മുന്‍സീറ്റിലാണ് ഇരുന്നത്. ദീര്‍ഘദൂര യാത്രകളില്‍ ബാലഭാസ്‌ക്കര്‍ വാഹനം ഓടിക്കാറില്ലെന്നും ലക്ഷ്മി പൊലീസിനു മൊഴി നല്‍കി.
തൃശൂര്‍ മുതല്‍ വാഹനം ഓടിച്ചത് അര്‍ജുനാണ് എന്നാണ് ലക്ഷ്മി മൊഴി നല്‍കിയിരിക്കുന്നത്. പിറ്റേ ദിവസം സ്റ്റേജ് ഷോ ഉണ്ടായിരുന്നതു കൊണ്ട് ബാലബാസ്‌ക്കര്‍ പിന്‍സീറ്റിലിരുന്ന് വിശ്രമിക്കുകയായിരുന്നു. കൊല്ലത്തെത്തി ഷേക്ക് കുടിച്ച ശേഷം അര്‍ജുന്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നത് ലക്ഷ്മിയുടെ മൊഴി.
തിരുവന്തപുരത്ത് ലക്ഷ്മിയുടെ വീട്ടില്‍ എത്തിയാണ് ആറ്റിങ്കല്‍ ഡിവൈഎസ്പി മൊഴി രേഖപ്പെടുത്തിയത്. മൊഴിയില്‍ വൈരുദ്ധ്യം ഉളളതിനാല്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. നാട്ടുകാരുടെ മൊഴി എടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചികിത്സയിലായിരുന്ന ലക്ഷ്മി ആശുപത്രി വിട്ടത്.

pathram:
Related Post
Leave a Comment