പത്തനംതിട്ട: നിലയ്ക്കല്‍, സന്നിധാനം, പമ്പ, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. അഞ്ചാം തിയതി ശബരിമല നടക്കുന്നതിന് മുന്നോടിയായിട്ടാണ് നടപടി. നാളെ അര്‍ധരാത്രി നിരോധനാജ്ഞ നിലവില്‍ വരും.തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോള്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വന്‍ സംഘര്‍ഷമാണ് നിലയ്ക്കലിലും പമ്പയിലും ഉണ്ടായത്. അന്ന് കലക്ടര്‍ പമ്പയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.സംഘര്‍ഷത്തില്‍ ഇതുവരെ 3505 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 529 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 650 ഓളം പേരുടെ ഫോട്ടോ ആല്‍ബം പൊലീസ് പുറത്തുവിട്ടിരുന്നു. 12 വാഹനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തത്.
ശബരിമല നടതുറക്കല്‍: നിലയ്ക്കല്‍, സന്നിധാനം, പമ്പ, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ
Related Post
Leave a Comment