മലയാളത്തില്‍ ആശംസ നേര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സന്ദേശ് ജിംഗന്‍…ഫോണ്‍ വിനീതിന് തിരിച്ചുകൊടുക്കുവെന്ന് ആരാധകന്‍..!

കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസ നേര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സന്ദേശ് ജിംഗന്‍. അതിജീവനം മനക്കരുത്തുള്ള ജനതക്കു പറഞ്ഞതാണ്. ഇത് കേരളമാണ്. നമ്മള്‍ തിരിച്ചുവരും. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകള്‍ എന്നാണ് ജിംഗന്‍ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍
പ്രിയതാരത്തിന്റെ മലയാത്തിലുള്ള ട്വീറ്റിനെ കളിയാക്കി ചിലരെത്തി. ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ ആവേശപൂര്‍വമാണ് വരവേറ്റപ്പോള്‍. ചിലര്‍, ജിംഗനെ മലയാളത്തില്‍ ട്രോളി ചില രസികന്മാരുമെത്തി.
ഫോണ്‍ സി.കെ.വിനീതിന് തിരിച്ചുകൊടുക്കൂ എന്നാണ് വിനീതിനെ ടാഗ് ചെയ്തുകൊണ്ടുള്ള ഒരു കമന്റ്. ടീമിലുള്ള എല്ലാവര്‍ക്കും നിങ്ങളാണോ എഴുതിക്കൊടുക്കുന്നതെന്ന് ചോദിച്ചയാളുമുണ്ട്. ഇനിയൊരു പെണ്ണിനെകൂടി കണ്ടുപിടിക്കണം നമ്മുടെ ചെക്കനെന്ന് കുറിച്ചവരുമുണ്ട്. സത്യത്തില്‍ എഴുതിയന് എന്താണെന്ന് നിങ്ങള്‍ക്ക് അറിയുമോ എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. പഞ്ചാബിയായ ജിംഗന്റെ മലയാളത്തിലുള്ള കുറിപ്പില്‍ അത്ഭുതം പ്രകടിപ്പിച്ചവര്‍ വരെയുണ്ട്.
പുതിയ സീസണില്‍ നാലു കളികളില്‍ ഒരെണ്ണം മാത്രം ജയിക്കുകയും മൂന്നെണ്ണം സമനിലയിലാവുകയും ചെയ്ത ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ പോയിന്റ്നിലയില്‍ ഏഴാമതാണ്. ആറ് പോയിന്റാണ് അവര്‍ക്കുള്ളത്

ഭര്‍ത്താവ് എവിടെ ആരാധകന്റെ ചോദ്യത്തിന് ദിവ്യഉണ്ണിയുടെ മറുപടി

pathram:
Related Post
Leave a Comment