രമേഷ് പിഷാരിയുടെ പുതിയ ചിത്രം…!!!

മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച രമേഷ് പിഷാരടി. ഗാന ഗന്ധര്‍വ്വന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ അന്നൗണ്‍സ്‌മെന്റ് കേരള പിറവി ദിനത്തിലാണ് ഉണ്ടായത്. ഹാസ്യവും സംഗീതവും കൂട്ടിയിണക്കിയ മനോഹരമായ ഒരു കുടുംബചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.
കേരളപ്പിറവി ദിനത്തില്‍ ഒരു സര്‍പ്രൈസ് ന്യൂസ് പുറത്തുവിടുമെന്ന് രമേഷ് പിഷാരടി മുമ്പ് അറിയിച്ചിരുന്നു. ഏപ്രില്‍ മാസത്തില്‍ ആണ് ജയറാം- കുഞ്ചാക്കോ ബോബന്‍ ടീമിനെ വെച്ച് രമേശ് പിഷാരടി ഒരുക്കിയ പഞ്ചവര്‍ണ്ണ തത്ത എന്ന ഫാമിലി കോമഡി എന്റെര്‍റ്റൈനെര്‍ റിലീസ് ചെയ്തത്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും എന്ന് കരുതുന്ന ഈ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ തന്നെ പുറത്തു വിടും. പിഷാരടിയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്.

pathram:
Related Post
Leave a Comment