സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണം തുടങ്ങി, മഞ്ജുവാര്യരും കാളിദാസ് ജയറാമും ചിത്രത്തില്‍

സന്തോഷ് ശിവന്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു ജാക്ക് ആന്റ് ജില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ട്വിറ്ററിലൂടെ സന്തോഷ് ശിവന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാളിദാസ് ജയറാമും മഞ്ജുവാര്യരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ ഹോളിവുഡ്-ബോളിവുഡ് സിനിമാ മേഖലകളിലെ പല പ്രമുഖ സാങ്കേതിക വിദഗ്ധരും അണിനിരക്കുന്നുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
സന്തോഷ് ശിവനും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നുവെന്ന നിലയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമായിരിക്കുമിത്. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അതും ചിത്രത്തിന് മാറ്റ് കൂട്ടും. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
ദുബായ് ആസ്ഥാനമായുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കേരളത്തിലെ പല ഭാഗങ്ങളെ കൂടാതെ ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്.
2011 ല്‍ റിലീസായ സിനിമ ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ മലയാളത്തില്‍ ചെയ്യുന്ന സിനിമ കൂടിയാണിത്.

അനുശ്രീയെ വൃക്ഷതൈയോടുപമിച്ച് ലാല്‍ ജോസ്…’താന്‍ നട്ട വൃക്ഷതൈ ഒരു വന്‍വൃക്ഷമാകുന്നത് നോക്കിക്കാണുന്ന കര്‍ഷകന്റെ മാനസികാവസ്ഥായിലാണ് ഞങ്ങള്‍

വസ്ത്രധാരണത്തിന്റെ പേരില്‍ വീണ്ടും ജാന്‍വി കപൂറിന് വിമര്‍ശനം

pathram:
Related Post
Leave a Comment