സ്ത്രീ വിഷയത്തില്‍ പേടിപ്പിക്കാന്‍ നോക്കണ്ട, താന്‍ ഭയക്കില്ലെന്നും രാഹുല്‍ ഈശ്വര്‍

കൊച്ചി: സ്ത്രീ വിഷയത്തില്‍ പേടിപ്പിച്ചാല്‍ പലരും പേടിക്കുമെന്നും എന്നാല്‍ താന്‍ ഭയക്കില്ലെന്നും അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തള്ളുന്നു. നവംബര്‍ 5, 15 തീയതികള്‍ക്കു മുന്‍പ് എനിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ശബരിമല ഭക്തര്‍ക്കെതിരെയുള്ള തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്നും രാഹുല്‍ പ്രസ്താവനയില്‍ പറഞ്ഞു.
രാഹുല്‍ ഈശ്വറിനെതിരായി ഉയര്‍ന്ന മീടു ആരോപണം തള്ളുന്നതായി ഭാര്യ ദീപ രാഹുല്‍ ഈശ്വറും പറഞ്ഞു. കള്ളപ്പരാതികള്‍ മീടുവിന്റെ വിശ്വാസം നശിപ്പിക്കും. ഈ വ്യാജ ആരോപണങ്ങള്‍ തള്ളിക്കളയുന്നു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ക്കു രണ്ടു വര്‍ഷം മുന്‍പ് തന്നെ രാഹുലിനെ പരിചയമുണ്ട്. തെറ്റായ ആരോപണം ഉന്നയിച്ചു വ്യക്തിഹത്യ ചെയ്യുന്നതു ശരിയല്ലെന്നും ദീപ പ്രസ്താവനയില്‍ അറിയിച്ചു.

pathram:
Related Post
Leave a Comment