ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു

ദന്തോവാഡ: ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ദൂരദര്‍ശന്‍ ക്യാമറാമാനും രണ്ട് ജവാന്‍മാരുമാണ് കൊല്ലപ്പെട്ടത്. ദന്തേവാഡെ ജില്ലയിലെ അരന്‍പൂരിലാണ് സംഭവം.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കുന്നതിനായി എത്തിയതായിരുന്നു ദൂരദര്‍ശന്‍ സംഘം. ദന്തേവാഡയിലെ അരന്‍പുരിനടുത്തുള്ള വനത്തില്‍ വെച്ചാണ് ഇവര്‍ക്കുനേരെ ആക്രമണമുണ്ടായത്.
ദൂരദര്‍ശന്‍ സംഘത്തിനെ മാവോയിസ്റ്റുകള്‍ ആക്രമിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു വാര്‍ത്താ സംഘം. നില്‍വായായില്‍ ആയിരുന്നു സംഘം.സ്ഥലത്തു മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
മുന്ന് ദിവസങ്ങള്‍ക്കിടെ നടക്കുന്ന രണ്ടാത്തെ മാവോയിസ്റ്റ് ആക്രമണമാണിത്. മൂന്നു ദിവസം മുമ്പ് ബിജാപുരില്‍ മാവോയിസ്റ്റ് സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് നാല് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

pathram:
Leave a Comment