വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തിലെ കോലിയുടെ മാസ്മരിക ഫീല്‍ഡിംഗ്… (വിഡിയോ വൈറല്‍)

മുംബൈ: ബാറ്റിംഗില്‍ തകര്‍ന്നെങ്കിലും ഫീല്‍ഡിംഗില്‍ ആരാധകരെ വിശ്മയിപ്പിച്ച് വിരാട് കോഹ് ലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ചുറി കാണാനെത്തിയ ആരാധകര്‍ ആദ്യം നിരാശപ്പെട്ടെങ്കിലും അവര്‍ക്കായി കോഹ് ലി കാത്തുവച്ചത് കിടിലന്‍ ഫീല്‍ഡിംഗ് ആയിരുന്നു. വിന്‍ഡീസ് ബാറ്റിംഗിന്റെ ആറാം ഓവറിലായിരുന്നു കോലിയുടെ ആ മാസ്മരിക ഫീല്‍ഡിംഗ്.
മര്‍ലോണ്‍ സാമുവല്‍സ് എക്‌സ്ട്രാ കവറിലേക്ക് തട്ടിയിട്ട പന്തില്‍ സിംഗിളിനായി ക്രീസ് വിട്ടിറങ്ങിയ കീറണ്‍ പവലിനെയാണ് കോലി ഡൈവിംഗ് ത്രോയിലൂടെ റണ്ണൗട്ടാക്കിയത്. ഇതോടെ വിന്‍ഡീസ് 20/3 എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.
മികച്ച ഫോമിലുള്ള ഷായ് ഹോപ്പിന് പിന്നാലെയാണ് പവലിന്റെ അലസതയില്‍ വിന്‍ഡീസിന് മൂന്നാം വിക്കറ്റും നഷ്ടമായത്. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടന്‍ന്ന വിന്‍ഡീസ് 153 റണ്‍സിന് ഓള്‍ ഔട്ടാവുകയും ചെയ്തു

pathram:
Related Post
Leave a Comment