ജംഷഡ്പുര്‍ എഫ്.സിക്കെതിരായ മത്സരത്തിന്റെ ആദ്യപകുതിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളിന് പിന്നില്‍

ജംഷേദ്പുര്‍: ഐഎസ്എല്‍ ഫുട്‌ബോളില്‍ ആദ്യ ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് കാലിടറി. ജംഷഡ്പുര്‍ എഫ്.സിക്കെതിരായ മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ മടക്കമില്ലാത്ത രണ്ട് ഗോള്‍ വഴങ്ങിയിരിക്കുകയാണ് മഞ്ഞപ്പട. ആദ്യ രണ്ട് മത്സരങ്ങളും സമനിലയിലായ മഞ്ഞപ്പടയ്ക്ക്.
മൂന്നാം മിനിററ്റില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ഇന്റര്‍നാഷണല്‍ ടിം കാഹിലും 31-ാം മിനിറ്റില്‍ മൈക്കല്‍ സൂസൈരാജുമാണ് ജംഷഡ്പുര്‍ എഫ്.സി.യുടെ ഗോളുകള്‍ നേടിയത്.
ബോക്കസിന്റെ ഇടതു ഭാഗത്ത് നിന്ന് വലംകാല്‍ കൊണ്ട് ഒരു മിന്നല്‍ ഷോട്ട് തൊടുക്കുകയായിരുന്നു സൂസൈരാജ്. വളഞ്ഞുപുളഞ്ഞു പറന്ന വോളി ഇടത്തോട്ട് ചാടിയ ഗോളിയെ മറികടന്ന് നെറ്റില്‍.
ഓസ്‌ട്രേലിയന്‍ താരമായ കാഹിലിന്റെ ലീഗിലെ ആദ്യ ഗോളാണിത്. വലതു കോര്‍ണറില്‍ നിന്ന് സെര്‍ജിയോ സിഡോഞ്ഞ കൊടുത്ത പാസ് ശക്തമായൊരു ഹെഡ്ഡറിലൂടെയാണ് വലയിലെത്തിച്ചത്.ഇരു ടീമുകളും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ഈ സീസണില്‍ തോറ്റിട്ടില്ല. എന്നാല്‍, കേരള ബ്ലാസ്റ്റേഴ്സിനും ജംഷേദ്പുരിനും ഓരോ ജയം മാത്രമേയുള്ളൂ. ബ്ലാസ്റ്റേഴ്സ് രണ്ടുതവണ സമനില വഴങ്ങിയപ്പോള്‍ ജംഷേദ്പുര്‍ മൂന്നുതവണ കുരുങ്ങി. ഇരു ടീമുകള്‍ക്കും ലീഗില്‍ തിങ്കളാഴ്ച വേണ്ടത് ജയം മാത്രം. ജംഷേദ്പുര്‍ ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് മത്സരം. ലീഗില്‍ മൂന്നു മത്സരങ്ങളില്‍ അഞ്ചു പോയന്റുമായി ഏഴാമതാണ് ബ്ലാസ്റ്റേഴ്സ്. നാലു മത്സരങ്ങളില്‍ ആറ് പോയന്റുമായി ജംഷേദ്പുര്‍ അഞ്ചാമതാണ്.

pathram:
Related Post
Leave a Comment