യുഎഇയുടെ പതാകദിനത്തോടനുബന്ധിച്ച് കെഎംസിസി രക്തദാന ക്യാംപ്

ദുബായ്: യുഎഇയുടെ ദേശീയ പതാകദിനത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ദുബായ് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നവംബര്‍ 1ന് രക്തദാന ക്യാപൊരുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, ജനഃസെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ അസീസ് കമാലിയ, ഓര്‍ഗനൈസിംഗ് സെക്രട്ടറി സിദ്ദീഖ് ചൗക്കി എന്നിവര്‍ അറിയിച്ചു.

അല്‍ ബറഹാ കെ എം സി സി ആസ്ഥാനത്ത് നവംബര്‍ 1 വ്യാഴാഴ്ച ഉച്ചക്ക് 3മണിമുതല്‍ രാത്രി 8 മണിവരെ സംഘടിപ്പിക്കുന്ന ക്യാംപില്‍ രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

മനുഷ്യസ്‌നേഹിയായ ഒരാള്‍ക്ക് ജീവിതത്തില്‍ ചെയ്യാന്‍ സാധിക്കുന്ന വലിയ ഒരു നന്‍മയാണ് രക്തദാനം. ഓടുന്ന ജീവനായ ഒരുതുള്ളി രക്തംകൊണ്ട് പിടഞ്ഞുമരിക്കുന്ന ഒരുജീവനെ ജീവിതത്തിലേക്ക് തിരിച്ചു നടത്താന്‍ സാധിക്കുന്നത് കൊണ്ടാണ് രക്തദാനം മഹാദാനമാകുന്നത്.

ദുബായ് ഹെല്‍ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്കാണ് രക്തം സമാഹരിക്കുന്നത്. പോറ്റുമ്മ നാടായ യു എ ഇ യുടെ പതാകദിനത്തിന് പ്രവാസിസമൂഹങ്ങളുടെ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിന്ന് കൂടിയാണ് രക്തദാന ക്യാംപ് നവംബര്‍ 1ന് സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.

ലോകത്ത് ആവിശ്യമായി വരുന്ന രക്തത്തിന്റെ ചെറിയ അളവുകള്‍ മാത്രമാണ് രക്തദാനങ്ങളിലൂടെ സമാഹരിക്കപ്പെടുന്നത് അത്‌കൊണ്ട് തന്നെ രക്തം ലഭിക്കാത്തതിന്റെ പേരില്‍ പിടഞ്ഞുമരിക്കുന്നവരുടെ എണ്ണവും വര്‍ദ്ദിച്ചു കൊണ്ടിരിക്കുന്നു. സാമൂഹ്യ സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും രക്തദാനം പ്രോത്സാഹിപ്പിക്കുകയും ജനങ്ങളെ ബോധവത്ക്കരിക്കുകയും ചെയ്ത്‌കൊണ്ട് രക്തദാനത്തെ ജനകീയമാക്കണം.

രക്തദാനത്തിലൂടെ രക്തദാതാവിന് കുറേയേറെ നന്‍മകളാണ് ലഭിക്കുന്നത്. ശരീരത്തില്‍ അധികമുള്ള ഇരുംബിന്റെ അംശം ഒഴിവാക്കാന്‍ സാധിക്കുന്നതോടൊപ്പം ക്യാന്‍സര്‍, ഹൃദയാഘാതം, സ്‌ട്രോക്ക്, തുടങ്ങിയവയില്‍ നിന്നുള്ള അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പുതിയ രക്തകോശങ്ങളുടെ ഉല്‍പാദനം ആരോഗ്യവാനും ആരോഗ്യവതിയുമാക്കുന്നു.

രക്തദാനം ലഘുവായ ഒരു സൗജന്യ ആരോഗ്യപരിശോധന കൂടിയാണ്.
പള്‍സ്, രക്തസമ്മര്‍ദ്ധം ശരീരോഷ്മാവ്, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം, ഹീമഗ്ലോബിന്റെ എണ്ണം എന്നിവ പരിശോധിക്കും. എച്ച് ഐ വി, പെപ്പാറ്റൈറ്റിസ് ബി, സി എന്നിവയും മലേറിയ ഉണ്ടോ എന്ന പരിശോധനയും നടത്തുന്നത് കൊണ്ട് ആരോഗ്യ പരിശോധനയിലൂടെ ശരീരത്തെ മനസ്സിലാക്കാന്‍ സാധിക്കുന്നു.

രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ ചേര്‍ക്കുന്ന നംബറില്‍ വിളിച്ചോ മെസേജ് വഴിയോ റജിസ്റ്റര്‍ ചെയ്യണമെന്ന് കെ എം സി സി ഭാരവാഹികള്‍ അറിയിച്ചു.

pathram:
Leave a Comment