അവന്റെ ചിത്രം എടുക്കാനായി ഞാന്‍ ഫോണ്‍ എടുക്കുമ്പോഴൊക്കെ അവന്‍ തിരിഞ്ഞ് നിന്ന് എനിക്ക് പിന്‍ഭാഗമാണ് കാണിക്കുന്നത് പരാതിയുമായി പൃഥിരാജ്.. കേസ് കൊടുക്കണമെന്ന് ആരാധകര്‍

പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. വളര്‍ത്തു നായ ലോയിഡിനെ പറ്റിയുള്ള ഒരു പരാതി പൃഥ്വി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രം സഹിതം പുറത്തു വിട്ടിരിക്കുകയാണ്. ചിത്രത്തിന് രസകരമായ കമന്റുകളുമായി ആരാധകരും എത്തി.
ലോയിഡിന്റെ ചിത്രം എടുക്കാനായി ശ്രമിക്കുമ്പോഴൊക്കെ അത് തിരിഞ്ഞ് നില്‍ക്കുന്നുവെന്നാണ് പൃഥ്വിയുടെ പരാതി. ‘ഇതാണ് ലോയിഡ്. അവന്റെ ചിത്രം എടുക്കാനായി ഞാന്‍ ഫോണ്‍ എടുക്കുമ്പോഴൊക്കെ അവന്‍ തിരിഞ്ഞ് നിന്ന് എനിക്ക് പിന്‍ഭാഗമാണ് കാണിക്കുന്നത്. അവന്റെ പിന്‍ഭാഗം മനോഹരമാണെന്നായിരിക്കും കരുതുന്നത്. ഞാനും അത് തന്നെ അംഗീകരിക്കേണ്ടി വരും,’ പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ച് കുറിച്ചു.
പോസ്റ്റിന് താഴെ കമന്റുകളുമായി ആരാധകരുമെത്തി. സംഭവത്തില്‍ കേസ് കൊടുക്കണം പിള്ളേച്ചാ എന്നാണ് ഒരു ആരാധകന്‍ കമന്റിട്ടത്. ഇന്ന് പിന്നാമ്പുറം കാണിച്ചു നാളെ ഉമ്മറം കാണിക്കില്ലെന്ന് ആര് കണ്ടു എന്ന് മറ്റൊരാള്‍ എന്നിങ്ങനെ തുടങ്ങി രസകരമായി നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്‍ മോഹന്‍ലാലും ഒരു നായയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ പ്യഥ്വിയും. ഇതിലും ആരാധകര്‍ സംശയം ഉന്നയിക്കുന്നുണ്ട്.

pathram:
Leave a Comment