മോഹന്‍ലാല്‍ പറഞ്ഞതാണ് വാസ്തവം; ദിലീപ് രാജി വച്ച് പുറത്തുപോയതല്ല, അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കുകയായിരുന്നു

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്നും സ്വയം രാജിവച്ച് പുറത്തു വരികയായിരുന്നുവെന്ന നടന്‍ ദിലീപിന്റെ പ്രസ്താവന തള്ളി സംഘടനയുടെ ട്രഷററും വക്താവുമായ ജഗദീഷ് രംഗത്ത്. അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കുകയായിരുന്നു എന്നാണ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് വ്യക്തമാക്കിയത്.
‘നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപില്‍ നിന്നും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ രാജി ആവശ്യപ്പെടുകയായിരുന്നു. രാജി ലഭിച്ചതോടെ അമ്മയില്‍ നിന്നും ദിലീപ് പുറത്തായി. വിഷയത്തില്‍ മോഹന്‍ലാല്‍ പറഞ്ഞതാണ് വാസ്തവം’ എന്നും ജഗദീഷ് പറഞ്ഞു.
ദിലീപിനെ അമ്മ പുറത്താക്കുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ സംഘടനയ്ക്ക് പറയാനുള്ള അവസാന വാക്ക് ഇതാണ്. ഇതോടെ ഈ വിഷയം ഇവിടെ അവസാനിച്ചിരിക്കുകയാണെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
താന്‍ രാജിവച്ചത് സംഘടന ആവശ്യപ്പെട്ടിട്ടല്ലെന്നും സ്വന്തം തീരുമാനപ്രകാരമായിരുന്നു നടപടിയെന്നുമുള്ള ദിലീപിന്റെ പ്രസ്താവന അമ്മയ്ക്ക് മോഹന്‍ലാലിനും തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാടറിയിച്ച് ജഗദീഷ് രംഗത്തുവന്നത്.

pathram:
Related Post
Leave a Comment