വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യൂ കാണാം മാജിക്

കാലിഫോര്‍ണിയ: വാട്‌സ്ആപ്പില്‍ ഇനി മുതല്‍ സ്റ്റിക്കറുകളും ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകും. ഇതിനായി ഉപഭോക്താക്കള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ വാട്‌സ്ആപ്പിന്റെ പുതിയ വെര്‍ഷനായ 2.18.329ലേക്ക് അപ്‌ഡേറ്റ് ചെയ്യുക.ഐഒഎസ് ഉപഭോക്താക്കള്‍ക്ക് 2.18.100 വെര്‍ഷനിലേക്കും അവരുടെ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുക.
സ്‌മൈലിങ്, ടീകപ്പ്, െ്രെകയിങ്, ബ്രോക്കണ്‍ ഹാര്‍ട്ട് തുടങ്ങിയ സ്റ്റിക്കറുകളാണ് വാട്‌സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. വാട്‌സ്ആപ്പിന്റെ ഔദ്യോഗിക ഡിസൈനര്‍മാരും പുറത്തുനിന്നുള്ള ഡിസൈനര്‍മാര്‍ ഒരുക്കിയ സ്റ്റിക്കറുകളും വാട്‌സ്ആപ്പ് അവതരിപ്പിച്ച കൂട്ടത്തിലുണ്ട്. ലോകമെമ്പാടുമുള്ള ചിത്രകാരന്‍മാരുടെ സേവനവും ഇതിനായ് വാട്‌സ്ആപ്പ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ഒരിക്കല്‍ ഈ സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഓഫ്‌ലൈനായും ഉപയോഗിക്കാനാകും. ഫെയ്‌സ്ബുക്ക് എഫ് 8 വാര്‍ഷിക സമ്മേളനത്തിലാണ് പുതിയ സ്റ്റിക്കര്‍ അവതരിപ്പിക്കുമെന്ന് വാട്‌സ്ആപ്പ് പ്രഖ്യാപിച്ചത്.
ഇമോജികളും, സ്റ്റാറ്റസ്, ക്യാമറ, അനിമേറ്റഡ് ജിഫ് എന്നിങ്ങനെ വാട്‌സ്ആപ്പ് ഉപയോഗം രസകരവും എളുപ്പവുമാക്കാനാണ് ശ്രമം. സുഹൃത്തുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇടയില്‍ ഉണ്ടാകുന്ന ആശയവിനിമയം കൂടുതല്‍ രസകരമാക്കുന്ന തരത്തിലാണ് പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് അധികൃതര്‍ ബ്ലോഗിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

pathram:
Leave a Comment