പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സറെന്ന് വെളിപ്പെടുത്തല്‍. പരീക്കര്‍ കാബിനറ്റില്‍ അംഗമായ വിശ്വജിത് റാണയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രി വീട്ടില്‍ വിശ്രമത്തിലാണെന്നും മന്ത്രി അറിയിച്ചു. പരീക്കറിന്റെ രോഗം ഒളിച്ചുവയ്‌ക്കേണ്ട ആവശ്യമില്ലെന്നും എയിംസിലെ ചികിത്സയ്ക്കുശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. പരീക്കറിന്റെ അഭാവം ഭരണതടസം സൃഷ്ടിച്ചിട്ടില്ലെന്നും നിരവധി പദ്ധതികള്‍ സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടെന്നും വിശ്വജിത് റാണ അവകാശപ്പെട്ടു.പരീക്കറിന്റെ ആരോഗ്യനില സംബന്ധിച്ചു വെളിപ്പെടുത്തണമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തുകയാണ്. പരീക്കറിനു പകരക്കാരനെ കണ്ടെത്താന്‍ ബിജെപി ശ്രമിച്ചിരുന്നെങ്കിലും മുന്നണിയിലെ എതിര്‍പ്പുകളെ തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചു.
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സറെന്ന് വെളിപ്പെടുത്തി മന്ത്രി
Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment