ഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് കേരളവും തമിഴ്‌നാടും. വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് കേരളത്തിലും തമിഴ്‌നാട്ടിലും ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതായി സര്‍വേ ഫലം. ഇന്ത്യാ ടുഡേ നടത്തിയ സര്‍വേ ഫലമാണ് പുറത്ത് വന്നത്. അടുത്തിടെ ആന്ധ്രാപ്രദേശില്‍ നടത്തിയ സര്‍വേയിലും രാഹുല്‍ തന്നെയായിരുന്നു ഒന്നാമത്. കേരളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് പിണറായി വിജയനാണെന്നും ഇന്ത്യ ടുഡേ പൊളിറ്റിക്കല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സര്‍വേ പറയുന്നു. തമിഴ്‌നാട്ടില്‍ ഡി.എം.കെ തലവന്‍ എം.കെ സ്റ്റാലിനാണ് ജനപ്രീതിയുള്ള നേതാവ്. ശബരിമല വിവാദവും ചര്‍ച്ചയായ സര്‍വേയില്‍ മിതമായ പ്രതികരണമാണ് രേഖപ്പെടുത്തിയത്. സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊന്ന് പേരും ശബരിമലയിലെ യുവതി പ്രവേശന വിലക്ക് നീക്കിയ സുപ്രീംകോടതി വിധിയോട് നിക്ഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്.
- pathram in IndiaKeralaLATEST UPDATESMain sliderNEWS
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് കേരളവും തമിഴ്‌നാടും ;പുതിയ സര്‍വ്വേ ഫലം പുറത്ത്
Related Post
Leave a Comment