(ജ്യോതിഷാചാര്യ ഷജി പി.അപ്പു, 9995373305)
മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): ഇഷ്ടഭക്ഷണ സമൃദ്ധി,
രോഗവിമുക്തി, ബന്ധുജന സംസര്‍ഗം, വിചാരിച്ച കാര്യങ്ങള്‍ എളുപ്പത്തില്‍
നടക്കും, തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും.
ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2): തൊഴിലില്‍
ഉത്തരവാദിത്വം വര്‍ധിക്കും, ദീര്‍ഘയാത്രകള്‍ നടത്തേണ്ടതായി വരും,
സാമ്പത്തികമായി അല്‍പ്പം നഷ്ടം വരാന്‍ ഇടയുണ്ട്.
മിഥുനക്കൂറ് ( മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4): ഭാഗ്യാനുഭവങ്ങള്‍
വര്‍ധിക്കും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, സഹോദരഗുണം വര്‍ധിക്കും,
മുന്‍കോപം നിയന്ത്രിക്കണം.
കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): തൊഴില്‍പരമായി
നേട്ടം, സാമ്പത്തിക ലാഭം, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടല്‍,
സന്താനഗുണം എന്നിവയുണ്ടാകും.
ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): ഭക്ഷ്യവിഷബാധയേല്‍ക്കാതെ
ശ്രദ്ധിക്കണം, പിതാവിന്റെ ആരോഗ്യക്കാര്യത്തില്‍ പ്രത്യേക
ശ്രദ്ധയുണ്ടാകും, സാമ്പത്തിക ഗുണം കുറഞ്ഞിരിക്കും.
കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): ദേഹസുഖം കുറയും,
സമ്മര്‍ദങ്ങള്‍ക്കടിപ്പെടാതെ ശ്രദ്ധിക്കണം, സന്താനങ്ങളാല്‍
സന്തോഷാനുഭവങ്ങളുണ്ടാകും, മാതാവിന്റെ ആരോഗ്യക്കാര്യത്തില്‍ പ്രത്യേക
ശ്രദ്ധയുണ്ടാകും.
തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): ജീവിതപങ്കാളിക്ക്
നേട്ടം, സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവങ്ങള്‍, സാമ്പത്തിക
നേട്ടങ്ങളുണ്ടാകും, സഹോദരഗുണമുണ്ടാകും.
വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): ശത്രുക്കളെ ജയിക്കും,
ദീര്‍ഘയാത്രകള്‍ നടത്തേണ്ടതായി വരും, ബന്ധുജനസമാഗമം ഉണ്ടാകും.
ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4): മാനസിക സമ്മര്‍ദം വര്‍ധിക്കും,
സന്താനങ്ങളുടെ ആരോഗ്യക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കും,
മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.
മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ബന്ധുജനങ്ങളുമായി
അനാവശ്യ തര്‍ക്കങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം, പിടിവാശി ഉപേക്ഷിക്കണം,
സാമ്പത്തികമായി ചെലവ് വര്‍ധിക്കും.
കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): ഏര്‍പ്പെടുന്ന
കാര്യങ്ങളില്‍ വിജയം , സാമ്പത്തിക നേട്ടം, പൂര്‍വകാല സുഹൃത്തുക്കളെ
കണ്ടുമുട്ടും, തൊഴില്‍ നേട്ടം എന്നിവയുണ്ടാകും.
മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): വാക്കുകള്‍
ജാഗ്രതയോടെ ഉപയോഗിക്കണം, വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കണം,
അനാരോഗ്യം അനുഭവപ്പെടും.
Leave a Comment