ആള്‍ക്കൂട്ടത്തിന് നടുവില്‍ മമ്മൂട്ടി…യഥാര്‍ത്ഥ ഹീറോ അയാളുടെ യാത്ര തുടരുകയാണ് വൈശാഖ്

ഹൈദരാബാദില്‍ യാത്രയുടെ സെറ്റില്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ മമ്മൂട്ടിയെ കണ്ട സന്തോഷം മറച്ചുവയ്ക്കാതെ സംവിധായകന്‍ വൈശാഖ്. എണ്ണായിരത്തോളം വരുന്ന ആള്‍ക്കൂട്ടത്തിന് നടുവിലാണ് ചിത്രീകരണമെന്നും തന്റെ ഫ്രെയ്മില്‍ ഇത്രയും ജനത്തെ പകര്‍ത്താനാകില്ലെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വൈശാഖ് പറയുന്നു. ‘അദ്ഭുതകരമാണ് ഈ ആള്‍ക്കൂട്ടം. മധുരരാജയുടെ തുടര്‍ചര്‍ച്ചകള്‍ക്കായാണ് മമ്മൂക്കയെ കണ്ടത്. യഥാര്‍ത്ഥ ഹീറോ അയാളുടെ യാത്ര തുടരുകയാണ്..’ വൈശാഖ് കുറിച്ചു
യാത്രയുടെ അവസാനഘട്ട ചിത്രീകരണമാണ് ഹൈദരാബാദില്‍ നടക്കുന്നത്. മഹി വി.രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ അവസാനം റിലീസ് ചെയ്‌തേക്കും. തെലുങ്ക് രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള വൈഎസ്ആര്‍ ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

pathram:
Related Post
Leave a Comment