തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് വീണ്ടും ഭക്തജനങ്ങളെ വഞ്ചിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന പുനഃപരിശോധന ഹര്‍ജിക്ക് മറ്റുള്ളവര്‍ കൊടുക്കുന്നതിനെക്കാള്‍ വിലയുണ്ട്. അത് ചെയ്യാതെ ദേവസ്വം ബോര്‍ഡ് കള്ളക്കളി കളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. വിശ്വാസികളുടെ വികാരങ്ങളെ ബോര്‍ഡിന് സംരക്ഷിക്കാന്‍ കഴിയില്ലെന്നതിന്റെ ഉദാഹരണമാണിത്. 20 ദിവസമായിട്ടും ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തില്ല. ഇടത് മുന്നണി സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ മലക്കം മറിഞ്ഞത്. പാര്‍ട്ടി സെക്രെട്ടറി തന്നെ ദേവസ്വം മന്ത്രിയെ ഇന്ന് മൂന്ന് തവണ തള്ളിക്കളഞ്ഞു. പുന പരിശോധന ഹര്‍ജി നല്‍കുമെന്ന തീരുമാനം അട്ടിമറിക്കപ്പെടുകയാണ് ചെയ്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
- pathram in KeralaLATEST UPDATESMain sliderNEWS
ദേവസ്വം ബോര്‍ഡ് വീണ്ടും ഭക്തജനങ്ങളെ വഞ്ചിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
Related Post
Leave a Comment