രേവതിക്കെതിരെ കേസെടുക്കുമെന്ന് ബാലാവകാശ കമ്മിഷന്‍

കോഴിക്കോട്: വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ പത്രസമ്മേളനത്തിനിടെ രേവതി പരമാര്‍ശിച്ച സംഭവത്തില്‍ പരാതി ലഭിച്ചാല്‍ രേവതിക്കെതിരെ അന്വേഷണം നടത്തുമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി.സുരേഷ്. പരാതി നിലനില്‍ക്കുന്നതാണെന്നു ബോധ്യപ്പെട്ടാല്‍ രേവതിക്ക് നോട്ടിസയച്ച് വിളിച്ചുവരുത്തി മൊഴിയെടുക്കും. സംഭവത്തില്‍ സാക്ഷികളായവരുടെ മൊഴിയെടുത്തശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു.
25 വര്‍ഷം മുന്‍പ് സിനിമയുടെ സെറ്റില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി രക്ഷ തേടി സമീപിച്ചതായാണ് രേവതി വെളിപ്പെടുത്തിയത്. സംഭവത്തില്‍ ഇതുവരെ കമ്മീഷന് പരാതി ലഭിച്ചിട്ടില്ലെന്നും സുരേഷ് പറഞ്ഞു.
ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണ ശില്‍പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം 27ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി കെ.കെ.ശൈലജ അധ്യക്ഷത വഹിക്കുമെന്നും ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി.സുരേഷ്, കമ്മിഷന്‍ അംഗം ശ്രീല മേനോന്‍ തുടങ്ങിയവര്‍ പറഞ്ഞു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment