മോഹന്‍ലാല്‍ ഇങ്ങനത്തെ ഒരു വൃത്തികേടിനും കൂട്ടുനില്‍ക്കില്ല; ലാല്‍ ഇതില്‍ പെട്ടുപോയി, അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്

കൊച്ചി: അമ്മ എന്ന സംഘന പൊളിഞ്ഞു പോകാന്‍ ഒരാളും ആഗ്രഹിക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍. കാരണം നിരവധി പേര്‍ക്ക് കൈനീട്ടം കൊടുക്കുന്നുണ്ട്. നിലനില്‍ക്കേണ്ട സംഘടനയാണ് അമ്മ. പക്ഷേ, ദിലീപിന്റെ പക്ഷം ചേര്‍ന്ന്, ദിലീപിന് വേണ്ടി വാദിക്കുമ്പോഴാണ് മോഹന്‍ലാല്‍ അവിടെ നിസ്സാരനായി പോകുന്നത്. മോഹന്‍ലാല്‍ ഒരു സംഘടനയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അത് നല്ല രീതിയില്‍ കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. മോഹന്‍ലാലിനെ എനിക്ക് വ്യക്തിപരമായി അറിയാം അദ്ദേഹം ഇങ്ങനത്തെ ഒരു വൃത്തികേടിനും കൂട്ടുനില്‍ക്കില്ല.
ഈ പോക്ക് ഇങ്ങനെ പോയാല്‍ ചിലപ്പോള്‍ അയാള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജിവച്ച് പോയിക്കളയും. ഇങ്ങനത്തെ വൃത്തികേടിനൊന്നും ലാലിനെ കിട്ടില്ല. ഇതേ അവസ്ഥ തന്നെയാണ് മമ്മൂട്ടിക്കും ഉണ്ടായത്. രണ്ട് വര്‍ഷം മമ്മൂട്ടി ആ സംഘടനായില്‍ നിന്നു. മമ്മൂട്ടി എന്ന വ്യക്തിയെ ജാതി പറഞ്ഞ് വരെ അന്ന് ആക്ഷേപിച്ചു. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ഇന്ന് സംഘടനയില്‍ സാധാരണ മെമ്പര്‍ഷിപ്പുമായി അയാള്‍ നില്‍ക്കുന്നത്. പല ഓഫറുകളും വന്നിട്ടും മമ്മൂട്ടി സ്വീകരിച്ചില്ല. അന്ന് സ്വയം തടി രക്ഷപ്പെടുത്തിയതാണ്. മോഹന്‍ലാലും നില്‍ക്കില്ലെന്ന് പറഞ്ഞതാണ്. പക്ഷേ മോഹന്‍ലാല്‍ ഇതില്‍ പെട്ടുപോയി, അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. കൈവിട്ടുപോയി. കഴിഞ്ഞ ദിവസം ഡബ്ല്യു.സി.സി അംഗങ്ങള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. മോഹന്‍ലാല്‍ നേതൃസ്ഥാനത്തേയ്ക്ക് വന്നപ്പോള്‍ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് വിശ്വാസിച്ചിരുന്നു. എന്നാല്‍ തങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഡബ്ല്യു.സി.സി അംഗങ്ങള്‍ പറഞ്ഞിരുന്ന

pathram:
Leave a Comment