തമിഴില്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് പ്രസിഡന്റ് വാദിക്കുന്നത് ; മോഹന്‍ലാലിന്റെ അമ്മയില്‍ നടന്മാര്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത്… അതാണ് കേരളത്തിന്റെ പ്രത്യേകത

കൊച്ചി: ഡബ്ല്യു.സി.സിയിലെ കുട്ടികള്‍ക്കൊപ്പമാണ് എന്റെ പരിപൂര്‍ണ പിന്തുണയും അവര്‍ക്കൊപ്പം ഉണ്ടെന്നും ലിബര്‍ട്ടി ബഷീര്‍. നടന്മാര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ ഇവിടെയും വന്നു കൊണ്ടിരിക്കുകയാണ്. അലന്‍സിയര്‍ക്കെതിരേ മുകേഷിനെതിരേ.. അങ്ങനെ. മറ്റു ഭാഷളില്‍ ആരോപണം ഉയര്‍ത്തിയവര്‍ക്കൊപ്പമാണ് സിനിമാലോകം. ഇവിടെ അങ്ങനെയല്ല. ഇതെല്ലാം ഇവിടെയേ നടക്കൂ. മറ്റുള്ള സംസ്ഥാനങ്ങളില്‍ ഡിസ്ട്രിബ്യൂടേഴ്‌സ് ചേമ്പറുകളും മറ്റും ഇങ്ങനെ എന്തെങ്കിലും അനിഷ്ട സംഭവം നടന്നാല്‍ അവരുടെ കൂടെ നില്‍ക്കും. ഇവിടെ അതല്ല. ആര്‍ട്ടിസ്റ്റുകളോടുള്ള ആരാധന ഇവിടെ മാത്രമേയുള്ളൂ. അവിടെ സ്ത്രീ ആയാലും പുരുഷനായാലും ഒറ്റക്കെട്ടായി നില്‍ക്കും. ഇന്ത്യന്‍ സിനിമയില്‍ കേരളത്തില്‍ മാത്രമേ ഈ വൃത്തികേട് കാണൂ.
തമിഴില്‍ സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിശാല്‍ ആണ്. ഇവിടെ മോഹന്‍ലാലിന്റെ അമ്മയില്‍ നടന്മാര്‍ക്ക് വേണ്ടിയാണ് അവര്‍ വാദിക്കുന്നത്. അതാണ് കേരളത്തിന്റെ പ്രത്യേകത.

മോഹന്‍ലാല്‍ ഇങ്ങനത്തെ ഒരു വൃത്തികേടിനും കൂട്ടുനില്‍ക്കില്ല; ലാല്‍ ഇതില്‍ പെട്ടുപോയി, അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്

സിദ്ധിക്ക്, ഗണേഷ് കുമാര്‍, മുകേഷ് എന്നിവരാണ് താരസംഘടനയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം; ഡബ്ല്യു.സി.സി 10 പ്രശ്‌നങ്ങളെ തുറന്നു പറഞ്ഞിട്ടുള്ളൂ ; അവര്‍ പറഞ്ഞത് 100 ശതമാനവും ശരിയാണ്

pathram:
Leave a Comment