കോഴിക്കോട്: പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച പത്തൊന്‍മ്പതുകാരന്‍ പോലീസ് പിടിയില്‍.പെണ്‍കുട്ടിയെ ബാംഗ്ലൂരിലും ചെന്നൈയിലും കൊണ്ടുപോയി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് പത്തൊന്‍മ്പതുകാരനെ പോലീസ്അറസ്റ്റ് ചെയ്തത്. പൊയില്‍ക്കാവ് എടക്കുളം തുവ്വയില്‍ അശ്വിന്‍ ദാസിനെയാണ് അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തത്. കാണാതായ ഇരുവരെയും ചെന്നൈയില്‍ വെച്ച് പിടികൂടുകയായിരുന്നു.
മെഡിക്കല്‍ പരിശോധനയില്‍ പീഡനം നടന്നതായി അറിഞ്ഞു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകലിനും പട്ടികവര്‍ഗ പ്രിവന്‍ഷന്‍ ആക്ട് പ്രകാരവും കേസെടുത്തു. പ്രതിയെ പോക്‌സോ കോടതിയില്‍ ഹാജരാക്കി കോഴിക്കോട് ജില്ലാ ജയിലേക്ക് റിമാന്‍ഡ് ചെയ്തു. രണ്ടു വര്‍ഷം മുമ്പ് ഇയാള്‍ക്കെതിരെ സമാനമായ കേസുണ്ടായിരുന്നു. അന്ന് പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തുടര്‍ നടപടികളുണ്ടായിരുന്നില്ല. പെണ്‍കുട്ടിയെ പേരാമ്പ്ര കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
Leave a Comment