മീ ടൂ ; നടന്‍ അലന്‍സിയര്‍ക്കെതിരെയും ലൈംഗിക ആരോപണം, ഇനി ആയാള്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് നടി;അലന്‍സിയര്‍ മൂന്നാമതായി തന്നെ സമീപിച്ചത് തന്റെ ആര്‍ത്തവ ദിവസത്തിലായിരുന്നെന്നും യുവതി

കൊച്ചി: മീ ടൂ ക്യാംപെയ്‌നില്‍പ്പെട്ട് നടന്‍ നടന്‍ അലന്‍സിയറും. പേരുവെളിപ്പെടുത്താത്ത നടി ഇന്ത്യാ പ്രൊട്ടസ്റ്റ് എന്ന വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് അലന്‍സിയര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നടന്ന മീടൂ വെളിപ്പെടുത്തലുകള്‍ ഇന്ത്യാപ്രൊട്ടസ്റ്റ് പുറത്തുവിട്ടിരുന്നു.
സിനിമയില്‍ തുടക്കകാരിയാണെന്നും സ്വതന്ത്രയായി ജീവിക്കുന്നവളുമായതിനാല്‍ പേര് വെളിപ്പെടുത്താനാകില്ലെന്ന യുവതി പറയുന്നു. തന്റെ കരിയറിലെ നാലാമത്തെ സിനിമയാണിത്. അലന്‍സിയര്‍ക്കൊപ്പമുളള ആദ്യത്തേതും ഇനിയൊരിക്കലും അയാള്‍ക്കൊപ്പം അഭിനയിക്കില്ലെന്നും നടി വ്യക്തമാക്കുന്നു.
അലന്‍സിയറെ കാണുന്നതുവരെ എനിക്ക് അയാളോട് വളരെ ബഹുമാനമാണുണ്ടായിരുന്നത്. ചുറ്റും നടക്കുന്നതിനോടുളള അയാളുടെ പ്രതികരണവും മറ്റും തന്റെ വൃത്തികെട്ട സ്വഭാവം വെളിപ്പെടാതിരിക്കാനുളള മറയാണ് എന്ന് മനസിലായി.
ഉച്ച ഭക്ഷണം കഴിക്കാനിരിക്കെയാണ് അലന്‍സിയറിന്റെ ഭാഗത്തുനിന്നും ആദ്യമായി മോശം അനുഭവം ഉണ്ടായതെന്നും യുവതി പറയുന്നു. താനും അലന്‍സിയറും കൂടെ അഭിനയിക്കുന്ന മറ്റൊരാളുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. തന്നെക്കാള്‍ വലിയ നടന്മാര്‍ കൂടെയുള്ള നടികളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് അലന്‍സിയര്‍ വിശദീകരിച്ചു. എന്നാല്‍ തന്റെ മാറിടത്തിലേക്ക് നോക്കിയായിരുന്നു അലന്‍സിയറിന്റെ സംസാരമെന്ന് യുവതി പറയുന്നു. അതെന്നെ വളരെയധികം അസ്വസ്ഥയാക്കി. എന്നാല്‍ കൂടുതല്‍ സോഷ്യലാവണമെന്നും ആളാവണമെന്നും കാര്യങ്ങളെയൊന്നും ഗൗരവത്തിലെടുക്കേണ്ടതില്ലെന്നും അയാളെന്നെ ഉപദേശിച്ചു. ഇക്കാര്യങ്ങളില്‍ പ്രതികരിച്ചില്ലെങ്കിലും അലന്‍സിയറിന്റെ കൂടെ താന്‍ സുരക്ഷിതയല്ലെന്ന് തോന്നിയെന്നും യുവതി പറയുന്നു.
അലന്‍സിയര്‍ സഹപ്രവര്‍ത്തകയുടെ കൂടെ തന്റെ മുറിയുടെ സമീപത്തേക്ക് വന്ന് പറഞ്ഞ കാര്യങ്ങളാണ് കൂടുതല്‍ ഞെട്ടിച്ചതെന്ന് യുവതി പറയുന്നു. കലാകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും തങ്ങളുടെ ശരീരത്തെക്കുറിച്ച് അറിയേണ്ടതിന്റെ കാര്യങ്ങളെക്കുറിച്ചുമായിരുന്നു അലന്‍സിയറിന്റെ ഉപദേശമെന്ന് യുവതി പറയുന്നു.
അഭിനയ ജീവിതത്തിലെ എന്റെ പരിചയക്കുറവിനെക്കുറിച്ച് പറഞ്ഞ് അയാളെന്നെ അപമാനിച്ചു. അയാളെ പുറത്താക്കി വാതിലടക്കാന്‍ എനിക്ക് തോന്നിയതാണ്. പക്ഷേ, അയാളുടെ പ്രായക്കൂടുതല്‍ മാനിച്ചും കൂടെ സഹപ്രവര്‍ത്തക ഉണ്ടായിരുന്നതുകൊണ്ടും ഞാന്‍ ഒന്നും ചെയ്തില്ല.
പരാതിക്കാരിയായ യുവതി
അലന്‍സിയര്‍ മൂന്നാമതായി തന്നെ സമീപിച്ചത് തന്റെ ആര്‍ത്തവ ദിവസത്തിലായിരുന്നെന്നും യുവതി വെളിപ്പെടുത്തുന്നു. ക്ഷീണം കാരണം വിശ്രമിക്കുകയായിരുന്ന തന്റെ മുറിയുടെ വാതിലില്‍ അലന്‍സിയര്‍ മുട്ടിവിളിച്ചു. ഡോര്‍ഹോളിലൂടെ നോക്കിയപ്പോള്‍ അലന്‍സിയറാണെന്ന് മനസിലായി. മാനസീക സംഘര്‍ഷത്തിലായ താന്‍ സംവിധായകനെ സഹായത്തിനായി വിളിച്ചെന്നും യുവതി പറയുന്നു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment