നിന്നെ തൊടാന്‍ ആഗ്രഹിക്കുന്നു, നിന്നെ ഓര്‍ത്ത് സ്വയംഭോഗം ചെയ്തിട്ടുണ്ടെന്ന് കാര്‍ത്തിക്ക് ; മീ ടൂവില്‍ കുടുങ്ങി… യുവഗായകനും ,ഗായിക ചിന്‍മയിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ!

ചെന്നൈ: മീ ടൂ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെ യുവ ഗായകനെതിരെ വെളിപ്പെടുത്തലുമായി ഗായിക. പല പ്രമുഖര്‍ക്കെതിരെയും ആരോപണങ്ങള്‍ മീ ടൂവിലൂടെ വെളിപ്പെടുത്തിയ ഗായിക ചിന്‍മയിയാണ് പുതിയ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഗായകന്‍ കാര്‍ത്തിക്കിനെതിരെയാണ് ചിന്‍മയി ഇത്തവണ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ചിന്‍മയിയുടെ ലൈംഗിക ആരോപണം. കാര്‍ത്തിക്കിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ ‘മീ ടു’വിനോട് തന്നെ ചെയ്യുന്ന കടുത്ത അനീതിയായിരിക്കുമെന്നും കാര്‍ത്തിക്കിനെതിരെയുളള പോരാട്ടത്തില്‍ നിരവധി യുവതികള്‍ തനിക്കൊപ്പം നില്‍ക്കുമെന്നും ചിന്‍മയി പറഞ്ഞു.

മനോരോഗിയെപ്പോലെ നിരവധി സ്ത്രീകളുടെ പിന്നാലെ പോകുന്ന വിടനാണ് കാര്‍ത്തിക്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അശ്ലീലചിത്രങ്ങള്‍ കൈമാറുന്നത് അയാളുടെ പതിവാണ്. പ്രശസ്തിയുടെ മറവില്‍ തന്റെ ചപലതകള്‍ അയാള്‍ ഒളിപ്പിച്ചു. വരും ദിവസങ്ങളില്‍ നിരവധി പേര്‍ കാര്‍ത്തിക്കിനെതിരെ രംഗത്തുവരും എന്നും ചിന്‍മയി പറഞ്ഞു.
കാര്‍ത്തിക്കിനെതിരെ ലൈംഗികരോപണവുമായി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതി തനിക്കയച്ച സന്ദേശം ഉള്‍പ്പെടുത്തി മാധ്യമപ്രവര്‍ത്തക സന്ധ്യാമേനേന്‍ ട്വീറ്റ് ചെയ്തിരുന്നു. സന്ധ്യാമേനോന്റെ ട്വീറ്റ് ഉള്‍പ്പെടുത്തിയായിരുന്നു ചിന്‍മയിയുടെ ട്വീറ്റ്. തൊടാന്‍ ആഗ്രഹിക്കുന്നുവെന്നും നിന്നെ ഓര്‍ത്ത് സ്വയംഭോഗം ചെയ്തിട്ടുണ്ടെന്ന് കാര്‍ത്തിക്ക് പറഞ്ഞതായി യുവതിയുടെ സന്ദേശത്തില്‍ പറയുന്നു. വെറുപ്പ് തോന്നിക്കുന്ന മനോരോഗിയാണ് കാര്‍ത്തിക്കെന്നുളള വിമര്‍ശനങ്ങളെ അടിവരയിടുന്നതാണ് ചിന്‍മയിയുടെ ട്വീറ്റെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
കൂടാതെ തന്റെ ആരോപണത്തിന്റെ നിജസ്ഥിതി അറിയാന്‍ തന്റെ അമ്മയെ വിളിക്കുന്നത് നിര്‍ത്തണമെന്നും മാധ്യമപ്രവര്‍ത്തകരോട് ചിന്‍മയി അഭ്യര്‍ത്ഥിച്ചു. അവര്‍ക്ക് 69 വയസുണ്ട്. ഈ പ്രായത്തില്‍ ഇത്രയും സമര്‍ദ്ദം താങ്ങാന്‍ അവര്‍ക്ക് കഴിയില്ല. ദയവായി അവരെ വിളിക്കുന്നത് അവസാനിപ്പിക്കൂ എന്നും ചിന്‍മയി പറഞ്ഞു.

pathram:
Related Post
Leave a Comment