കഠിനാധ്വാനത്തിനൊടുവില്‍ കായംകുളം കൊച്ചുണ്ണി വേട്ട ആരംഭിക്കുകയാണ്; ലാലേട്ടാ ആ പന്ത്രണ്ട് ദിവസങ്ങള്‍ മാന്ത്രികമായിരുന്നു; നിവിന്‍

കൊച്ചി: കായംകുളം കൊച്ചുണ്ണി ഇന്ന് തീയറ്ററുകളിലേക്ക് എത്തുമ്പോള്‍ ഒരുപാട് പ്രത്യേകതകളാണ്. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തിലാണ് ബിഗ് ബജറ്റ് ചിത്രത്തിന്റെ റീലിസ്. അതുകൊണ്ട് തന്നെ നിവിന്‍ പോളി ഏറെ പ്രതീക്ഷയിലാണ്. മാത്രമല്ല മലയാളത്തിലെ ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രത്തിലെ നായകനാകാന്‍ കഴിഞ്ഞതിന്റെ സന്തോഷഷവുമുണ്ട് നിവിന്‍.

ചിത്രത്തില്‍ കൊച്ചുണ്ണിയായി നിവിന്‍ പോളി എത്തുമ്പോള്‍ സുഹൃത്ത് ഇത്തിക്കരപക്കിയായി വേഷമിടുന്നത് മോഹന്‍ലാലാണ്. അതുകൊണ്ട് തന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വാനോളമാണ്. അണിയറപ്രവത്തകരോടും പ്രേക്ഷകരോടും നന്ദി അറിയിച്ച് നിവിന്‍ പോളി എഴുതിയ ഫെയ്‌സബുക്ക് കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഒമ്പത് മാസത്തെ കഠിനാധ്വാനത്തിനൊടുവില്‍ കായംകുളം കൊച്ചുണ്ണി വേട്ട ആരംഭിക്കുകയാണ്. ഓരോ ചിത്രങ്ങളും ഒരോ പാഠങ്ങളാണ്. ഒരു അഭിനേതാവെന്ന നിലയ്ക്ക് കഴിഞ്ഞ ഒമ്പത് മാസവും എനിക്ക് വേറിട്ടപഠനാനുഭവങ്ങളാണ് സമ്മാനിച്ചത്. ലാലേട്ടന്റെ ചിത്രങ്ങള്‍ കണ്ട് വളര്‍ന്ന എനിക്ക് അദ്ദഹത്തിനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് സ്വപന സാക്ഷാത്കാരമായിരുന്നു. ലാലേട്ടാ ആ പന്ത്രണ്ട് ദിവസങ്ങള്‍ മാന്ത്രികമായിരുന്നു..

റോഷന് ആന്‍ഡ്രൂസ് ചേട്ടാ കായംകുളം കൊച്ചുണ്ണി നിങ്ങളുടെ കുഞ്ഞാണ്. അത് മികച്ചൊരു ദൃശ്യാനുഭവമായിരിക്കും. മാത്രമല്ല ലോകമെങ്ങുമുള്ള മലയാളികള്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍്കിയ സമ്മാനത്തെക്കുറിച്ചോര്‍ത്ത് അഭിമാനിക്കും.

മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണിതെന്നിരിക്കെ ഇത്രയും പൈസ ചെലവാക്കാന്‍ വലിയൊരു ഹൃദയവും ഇത്രയും നല്ല സൃഷ്ടി നിര്‍മ്മിക്കാനുള്ള പാഷനും വേണം. എല്ലാ പിന്തുണയ്ക്കും നന്ദി ഗോകുലംഗോപാലന്‍ സാര്‍. ചിത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബോബിസഞ്ജയുമായി നടത്തിയ കൂടിക്കാഴ്ച്ച ഞാനിന്നും ഓര്‍മ്മിക്കുന്നു. തിരക്കഥ വായിച്ച ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഇനിയും കരുത്തരാകട്ടെ സഹോദരന്മാരെ.

എന്റെ സഹതാരങ്ങളായ സണ്ണി വെയ്്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ് കഴിവുറ്റ അണിയറപ്രവര്‍ത്തകരായ ബിനോദ് പ്രദാന്‍്, ഗോപി സുന്ദര്‍, ദിലീപ് സുബ്രമണ്യം, അലന്‍ അമീന്‍ എന്നിവര്‍്ക്കും വലിയ നന്ദി. കൊച്ചുണ്ണി നാളെ തീയ്യേറ്ററുകളില്‍ നിങ്ങളുടെ ഹൃദയം കവരുന്നത് കാണാന്‍ എനിക്ക് ഇനി കാത്തിരിക്കാനാകുന്നില്ല. എല്ലാ സ്‌നേഹത്തിനും നന്ദി നിവിന് കുറിച്ചു.

45 കോടി ബജറ്റില്‍ 161 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതില്‍ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപയാണ്. സഞ്ജയ്‌ബോബിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഗോകുലം ഗോപാലന്‍ നിര്‍്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ മംഗലാപുരം, ഉഡുപ്പി, ശ്രീലങ്ക എന്നിവിടങ്ങളായിരുന്നു.

pathram:
Related Post
Leave a Comment