താരങ്ങളും അവരെ ചുറ്റിപറ്റിയുള്ള എല്ലാകാര്യങ്ങളും വളരെ ശ്രദ്ധയോടെ നോക്കുന്നവരാണ് ആരാധകര്‍. താരങ്ങള്‍ ഉപയോഗിക്കുന്ന വാഹനം തുടങ്ങി അവരുടെ ഡ്രെസ് ,വാച്ച് തുടങ്ങി എല്ലാ സാധനങ്ങളും എത്ര വിലപിടിപ്പുള്ളതാണ് എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ ലോകത്തും ആരാധകര്‍ക്കിടയിലും സജീവമാണ്. ഇക്കൂട്ടത്തില്‍ എന്നും വിസ്മയിപ്പിച്ചിട്ടുള്ള താരങ്ങളിലൊരാളാണ് തമിഴ് സൂപ്പര്‍താരം അജിത്ത്. താരജാഡകളില്ലാത്ത താരത്തെ തമിഴ് മക്കള്‍ ‘തല’ എന്നു വിളിക്കുന്നതിനു കാരണവും മറ്റൊന്നല്ല. എന്നാല്‍ ആരാധകരെ ഞെട്ടിക്കുന്ന മറ്റൊരു രസികന്‍ വര്‍ത്തമാനമാണ് ഇപ്പോള്‍ തമിഴകത്ത് ചര്‍ച്ചയാകുന്നത്. സാധാരണക്കാര്‍ പോലും അതിനൂതന സ്മാര്‍ട്ട്‌ഫോണുകളിലേക്ക് മാറുന്ന കാലത്ത് സൂപ്പര്‍താരം അജിത് ഉപയോഗിക്കുന്നത് നോക്കിയയുടെ സാധാരണ ഫോണാണത്രേ! മറ്റുള്ളവരോട് ഫോണില്‍ സംസാരിക്കാന്‍ ഈ ബേസിക് സെറ്റു തന്നെ ധാരാളം എന്ന നിലപാടിലാണ് തല അജിത്. സൂപ്പര്‍താരം, നോക്കിയ സെറ്റ് കൊണ്ടു നടക്കുന്നതു കണ്ട് വിഷമവൃത്തത്തിലായത് വിശ്വാസം എന്ന സിനിമയുടെ പ്രൊഡക്ഷന്‍ മാനേജരാണ്. ഐഫോണിന്റെ കൂടിയ സെറ്റാണ് പ്രൊഡക്ഷന്‍ മാനേജര്‍ ഉപയോഗിക്കുന്നത്. എന്തുകൊണ്ടാണ് പഴയ ഫോണ്‍ കൊണ്ടുനടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അജിത്തിന് പൊട്ടിച്ചിരി. പ്രൊഡക്ഷന്റെ ജോലികള്‍ ഏകോപിപ്പിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആവശ്യമാണെന്നും എന്നാല്‍ തനിക്കതിന്റെ ആവശ്യമില്ലെന്നും പറഞ്ഞാണ് അജിത് പ്രൊഡക്ഷന്‍ മാനേജരെ സമാധാനപ്പെടുത്തിയത്.അജിത് ഉപയോഗിക്കുന്ന നോക്കിയ ഫോണിനെക്കുറിച്ച് കൊറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്ററും ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു. ‘നമ്മള്‍ ഐ ഫോണ്‍ 10 ഒക്കെ കൊണ്ടു നടക്കുമ്പോഴാണ് അജിത്, നോക്കിയ മൊബൈല്‍ പിടിച്ചു നടക്കുന്നത്. ആരും അതിശയിച്ചു പോകുന്ന ലാളിത്യമാണ് അദ്ദേഹത്തിന്റേത്,’ ബൃന്ദ മാസ്റ്റര്‍ പറയുന്നു
- pathram in CINEMALATEST UPDATESMain sliderSPECIALS
അജിത്ത് ഇപ്പോഴും ഉപയോഗിക്കുന്ന കുഞ്ഞന്‍ നോക്കിയ; ഞെട്ടിയത് ഐഫോണുകാര്‍
Related Post
Leave a Comment