കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി

കൊച്ചി: നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. റോഷന്‍ ആന്‍ഡ്രൂസാണ് കായംകുളം കൊച്ചുണ്ണി സംവിധാനം ചെയ്യുന്നത്. ‘കായംകുളം കൊച്ചുണ്ണി’യുടെ പുതിയ ടീസര്‍ ഫെയ്സ്ബുക്ക് പേജിലൂടെ നിവിന്‍ പോളിയാണ് പുറത്തിറക്കിയത്. ചിത്രം ഒക്ടോബര്‍ 11 ന് തിയേറ്ററുകളിലെത്തും.
കവര്‍ച്ചക്കാരനായ കൊച്ചുണ്ണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.

pathram:
Related Post
Leave a Comment