വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നഗ്‌ന വീഡിയോ അശ്ലീല വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തു; പൊലീസുകാരന്‍ അറസ്റ്റില്‍

വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നഗ്‌ന വീഡിയോ അശ്ലീല വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പാട്‌നയില്‍ അറസ്റ്റില്‍. മിഥിലേഷ് കുമാര്‍ ജായാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടയച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും. സംഭവത്തില്‍ വനിതാ കോണ്‍സ്റ്റബിളിന്റെ പരാതി ലഭിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ എംഎംഎസ് ക്ലിപ്പ് അശ്ലീല വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തുവെന്നാണ് വനിതാ ഉദ്യോഗസ്ഥ പരാതിയില്‍ ആരോപിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഐടി ആക്ടിലേയും വിവിധ വകുപ്പുകള് പ്രകാരമാണ്
പൊലീസ് ഉദ്യോഗസ്ഥനനെതിരെ കേസെടുത്തത്. പട്‌നയിലെ ബുദ്ധ കോളനി പൊലീസ് സ്‌റ്റേഷനിലാണ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

pathram:
Related Post
Leave a Comment