എന്ത് പറഞ്ഞാലും നീ മാപ്പ് പറയുകയാണല്ലോ.. ഇതിപ്പോ എന്തായിത് ഇങ്ങനെ.. എന്താ പറഞ്ഞാ മനസിലാവത്തത്. ഒന്നു ശാസിക്കാന്‍ വിളിച്ചപ്പോഴേക്കും ഇങ്ങനെ മാപ്പ് പറയാന്‍ തുടങ്ങിയാല്‍ എങ്ങനെയാ ശരിയാവുക. സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വിഡിയോ ആണിത്. കുട്ടികളെ ഉപേദേശിക്കുന്നത് പോലെ ഉടമ ഒരു നായയെ ഉപദേശിക്കുന്നതാണ് സന്ദര്‍ഭം. ‘എന്ത് പറഞ്ഞാലും നീ മാപ്പ് പറയുകയാണല്ലോ.. ഇതിപ്പോ എന്തായിത് ഇങ്ങനെ.. എന്താ പറഞ്ഞാ മനസിലാവത്തത്. എത്ര പറഞ്ഞാലും ഒരു കാര്യവുമില്ല.. മനസിലാക്കണം എന്ന ബോധവുമില്ല. വല്ലാത്തൊരു സാധനം തന്നെ.. എന്റെ ഒരു ഉരുളന്‍ കിഴങ്ങ് പോയില്ലേ..’ ഇങ്ങനെ പോകുന്നു ശകാരം. പക്ഷേ അപ്പോഴെല്ലം രണ്ടുകാലില്‍ നിന്ന് മാപ്പ് പറയുകയാണ് ഈ അരുമ നായ. വീട്ടിലെ ഒരു ഉരുളന്‍ കിഴങ്ങ് നശിപ്പിച്ചു എന്ന നിസാരക്കുറ്റത്തിനാണ് ഈ പാവത്തിനെ ഉടമ ശാസിച്ചത്. എന്തായാലും ഈ ഉടമയും ശകാരവും നായയും സോഷ്യല്‍ ലോകത്തിന്റെ മനസിേലക്കും കടന്നുകയറിയിരിക്കുകയാണ്. രസകരമായ ആ വിഡിയോ കാണാം. ആ സ്‌നേഹത്തിന് മുന്നില്‍ കയ്യടിക്കുകയാണ് സോഷ്യല്‍ ലോകം.
- pathram in KeralaLATEST UPDATESMain sliderNEWSSPECIALS
‘എന്ത് പറഞ്ഞാലും നീ മാപ്പ് പറയുകയാണല്ലോ.. ഇതിപ്പോ എന്തായിത് ഇങ്ങനെ..!ഇങ്ങനെ മാപ്പ് പറയാന്‍ തുടങ്ങിയാല്‍ എങ്ങനെയാ ശരിയാവും
Related Post
Leave a Comment