കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 200 ബോട്ടുകള്‍ തിരിച്ചെത്തിയില്ല;നേവിയും കോസ്റ്റ്ഗാര്‍ഡും തിരച്ചില്‍ നടത്തുന്നു

കൊച്ചി: കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 200 ബോട്ടുകള്‍ തിരിച്ചെത്തിയില്ല. ഇവരുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു. നേവിയും കോസ്റ്റ്ഗാര്‍ഡും ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നു. കൊച്ചി തോപ്പുംപടി ഹാര്‍ബാറില്‍ നിന്ന് പോയ 150ലധികം ബോട്ടുകളെ കുറിച്ചാണ് വിവരമില്ലാത്തത്.
ലക്ഷദ്വീപ് മുതല്‍ ഗുജറാത്ത് വരെയുള്ള തീരങ്ങളിലാണ് ഇവര്‍ മത്സ്യബന്ധനം നടത്തുന്നത്. ഈ മേഖലയിലാണ് ന്യൂനമര്‍ദം രൂപപ്പെടുകയും കടന്നുപോകുകയും ചെയ്യുന്നത്. കൊച്ചിയില്‍ നിന്ന് പോയ 600 ബോട്ടുളില്‍ 300 ബോട്ടുകളാണ് മടങ്ങിയെത്തിയിരിക്കുന്നത്.

pathram:
Related Post
Leave a Comment