താരമാകാനല്ല അഭിനേതാവാനാണ് ശ്രമം; 96 നുവേണ്ടി വിജയ് സേതുപതി ചെയ്തത് കേള്‍ക്കണോ?

താരമാകാനല്ല അഭിനേതാവാനാണ് ശ്രമമെന്നും വിജയ് സേതുപതി.പ്രേക്ഷകര്‍ക്കെന്ന പോലെ നിര്‍മാതാക്കളുടെയും താരമാണ് ഇപ്പോള്‍ വിജയ് സേതുപതി. തന്റെ പുതിയ സിനിമ ’96 ന്റെ സുഗമമായ റിലീസിനു വേണ്ടി നാല് കോടി രൂപയാണ് സ്വന്തം പോക്കറ്റില്‍ നിന്ന് വിജയ് സേതുപതി മുടക്കിയിരിക്കുന്നതെന്നാണ് പുതിയ വാര്‍ത്ത. ’96 ന് പുലര്‍ച്ചെ എല്ലാ തീയറ്ററുകളിലും പ്രദര്‍ശനം ഉണ്ടായിരുന്നു. എന്നാല്‍ തീയറ്റുകളില്‍ കൃത്യസമയത്ത് പ്രിന്റ് എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ പകുതിയിലേറേ ഷോകള്‍ തീയറ്റര്‍ ഉടമകള്‍ റദ്ദാക്കി. റീലീസിങ്ങിനു തൊട്ടുമുന്‍പ് നാലുകോടിയോളം രൂപ അടിയന്തരമായി നല്‍കാന്‍ നിര്‍മാതാവിനോട് അദ്ദേഹത്തിന്റെ സാമ്പത്തിക പങ്കാളികള്‍ ആവശ്യപ്പെടുകയായിരുന്നു. ഈ സാഹചര്യം മുന്നില്‍കണ്ട സേതുപതി തന്റെ കയ്യില്‍ നിന്ന് നാലുകോടിയോളം രൂപ നല്‍കുകയായിരുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പണം നല്‍കിയതിനെ തുടര്‍ന്ന് മുടങ്ങിക്കിടന്ന പല ഷോകളും പുനഃസ്ഥാപിച്ചു. സേതുപതി ഈ ചിത്രത്തിനു വേണ്ടി 3 കോടി മാത്രമാണ് പ്രതിഫലമായി വാങ്ങിയിരുന്നുവെന്നതാണ് രസകരമായ വസ്തുത.
വിജയ് സേതുപതി ഫോട്ടോഗ്രാഫറായി എത്തുന്ന ചിത്രത്തില്‍ തൃഷയാണ് നായിക. ശക്തമായ തിരക്കഥയാണെന്നും ഇറങ്ങാനിരിക്കുന്ന ഒരു ചിത്രത്തെ കുറിച്ച് ആദ്യമായി ഉള്ളില്‍ ഭയം തോന്നുന്നെന്നും വിജയ് സേതുപതി പറഞ്ഞിരുന്നു. പ്രേംകുമാര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. മലയാളിയായ ഗോവിന്ദ് മേനോനാണ് സംഗീതം.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തി സൂപ്പര്‍താരമായി വളരുക. ആരും കൊതിക്കുന്ന നേട്ടമാണ് വിജയ് സേതുപതി സ്വന്തമാക്കിയത്. ജൂനിയര്‍ ആര്‍ടിസ്റ്റായി പോലും സിനിമയില്‍ തന്നെ പരിഗണിക്കാതിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നുവെന്നും വിജയ് പറയുന്നു.

pathram:
Related Post
Leave a Comment