ഒരുകുപ്പി മദ്യത്തിന് എട്ടുകോടി രൂപ…!!! അതും 60 വര്‍ഷം പഴക്കമുള്ളത്…

ഒരു കുപ്പി മദ്യത്തിന് എട്ടുകോടി രൂപ…!! ഇത്രയും വിലയോ എന്ന് അന്തംവിടാന്‍ വരട്ടെ. സംഭവം സത്യമാണ്. എഡിന്‍ബറോയില്‍ നടന്ന ലേലത്തില്‍ 60 വര്‍ഷം പഴക്കമുള്ള ഒരു കുപ്പി വിസ്‌കി വിറ്റുപോയത് എട്ട് കോടി രൂപയ്ക്കാണ്. മദ്യം ഒറിജിനല്‍ വിദേശിയെങ്കില്‍ വില അതിന്റെ പഴക്കത്തെ ആശ്രയിച്ചിരിക്കും.

അപൂര്‍വ്വമായ മക്അലന്‍ വലേറിയോ അദാമി 1926 ബ്രാന്‍ഡിന്റെ 1926 വിക്സിക്കാണ് ഇത്രയും വിലയിട്ടത്. വിസ്‌കി 1926 ലാണ് തയ്യാറാക്കിയത്. ഇത് കുപ്പിയിലാക്കിയത് 1986 ലും. ലോകത്തെമ്പാടുമുള്ള മദ്യസ്നേഹികളുടെ ശ്രദ്ധ നേടിയ 1926 മക്കലന്‍ വലേറിയോ അദാമിയെ ലേലത്തിലൂടെ കരസ്ഥമാക്കാന്‍ എത്തിയത് നിരവധി പേരാണ്.

ബുധനാഴ്ച എഡിന്‍ബറോയിലെ ബോന്‍ഹാംസിലാണ് ലേലം നടന്നത്. ലേലത്തില്‍ ഈ ‘അറുപതുകാരന്‍’ ഏഴു ലക്ഷത്തിലധികം പൗണ്ട് നേടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഈ വര്‍ഷം മേയില്‍ നടന്ന ലേലത്തില്‍ ഇതേ ബ്രാന്‍ഡിലുള്ള മറ്റൊരു കുപ്പി എട്ടു ലക്ഷത്തിലധികം പൗണ്ടിനാണ് വിറ്റുപോയത്.

മക്അലന്‍ രണ്ട് ലേബലുകളിലാണ് വിസ്‌കി വിപണിയിലെത്തിച്ചത്. വലേറിയോ അദാമിയും പീറ്റര്‍ ബ്ലെയ്ക്കും-ആകെ ഇരുപത്തിനാലു കുപ്പികളാണ് ഉള്ളത്. 12 എണ്ണം അദാമി ലേബലിലും 12 എണ്ണം ബ്ലെയ്ക്ക് ലേബലിലും. 12 അദാമിക്കുപ്പികളില്‍ ഇനിയെത്ര കുപ്പി ബാക്കിയുണ്ടെന്നുള്ളത് വ്യക്തമല്ല.

ഇതില്‍ ഒന്ന് 2011 ലെ ജപ്പാന്‍ ഭൂചലനത്തില്‍ നശിച്ചു പോയിട്ടുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ബുധനാഴ്ച ലേലത്തില്‍ വിറ്റുപോയ കുപ്പി മക്അലന്റെ ഡിസ്റ്റിലറിയില്‍നിന്ന് നേരിട്ടെത്തിച്ചതാണ്. മേയില്‍ മക്അലന്‍ പീറ്റര്‍ ബ്ലെയ്ക്ക് ഏഴരലക്ഷം പൗണ്ടിന് വിറ്റു പോയിരുന്നു.

pathram:
Related Post
Leave a Comment