രാജ്യത്ത് 48 മണിക്കൂര്‍ ദേശീയ പണിമുടക്ക്

ഡല്‍ഹി: രാജ്യത്ത് 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് നടത്തുമെന്ന് ഐഎന്‍ടിയുസി. ജനുവരി 8,9 തിയതികളിലാണ് 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് നടത്താന്‍ ഐഎന്‍ടിയുസി തീരുമാനിച്ചിരിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരം. വ്യോമ, റെയില്‍, തുറമുഖ മേഖലകളില്‍ വരെ പണിമുടക്ക് ബാധകമായിരിക്കുമെന്നാണ് ഐഎന്‍ടിയുസി അറിയിച്ചിരിക്കുന്നത്.

pathram:
Related Post
Leave a Comment