മണിരത്‌നത്തിന് ബോംബ് ഭീഷണി

ചെന്നൈ: സംവിധായകന്‍ മണിരത്‌നത്തിന് ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി മൈലാപ്പുര്‍ കേശവ പെരുമാള്‍ കോവില്‍ സ്ട്രീറ്റിലുള്ള ഓഫീസിലേക്കാണ് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്. മണിരത്‌നം പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും അദ്ദേഹത്തിന്റെ ഓഫീസിലും പരിസരങ്ങളിലും പരിശോധനകള്‍ നടത്തി.
പക്ഷേ, സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഓഫീസിലേക്ക് ഫോണ്‍ ചെയ്തയാളെ കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. അടുത്തിടെ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം ‘ചെക്ക ചിവന്ത വാന’ ത്തിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതുമായി ബന്ധമുള്ള ആരെങ്കിലുമാണോ ഭീഷണിക്കു പിന്നിലെന്നും പോലീസ് പരിശോധിച്ചുവരികയാണ്.

pathram:
Related Post
Leave a Comment