ശബരിമല വരെ പോകും അയ്യപ്പ ബ്രോയെ ഒന്ന് കാണണം…!!! ‘റെഡി ടു വെയിറ്റ് ഫോര്‍ മകര പൊങ്കാല അറ്റ് സന്നിധാനം’!!!

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുക്കൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മോഡല്‍ രശ്മി നായര്‍. വിധി വന്നതിന് ശേഷം ഒന്നിന് പുറകെ ഒന്നായി നിരവധി പോസ്റ്റുകളാണ് രശ്മി ചെയ്തിരിക്കുന്നത്. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരെ പരിഹസിച്ചും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റുകളുടെ പൂര്‍ണരൂപം :

ഈ അവസരത്തില്‍ ചോദിക്കാമോ എന്നറിയില്ല.
ഈ റെഡി ടു വെയിറ്റ് എന്നത് അരവണ വാങ്ങാന്‍ ക്യൂവില്‍ റെഡി ടു വെയിറ്റ് എന്നാക്കാന്‍ പറ്റുമോ.

സുപ്രീംകോടതി വീണ്ടും കിടുവേ സ്ത്രീകള്‍ മല ചവിട്ടും
റെഡി ടു വെയിറ്റ് ഫോര്‍ മകര പൊങ്കാല അറ്റ് സന്നിധാനം

ശബരിമല വരെ പോകും അയ്യപ്പ ബ്രോയെ ഒന്ന് കാണണം.

ശബരിമലയില്‍ കയറുന്ന സ്തീകള്‍ക്ക് ചവിട്ടാനായി രാഹുല്‍ ഈശ്വര്‍ന്റെ നെഞ്ച് എവിടെയാണ് സ്ഥാപിക്കുന്നത് . പമ്പയ്ക്കും സന്നിധാനതിനും ഇടയില്‍ സൌകര്യപ്രദമായ സ്ഥലത്ത് അതിനുള്ള ഒരു കൌണ്ടര്‍ സ്ഥാപിക്കാന്‍ ദേവസ്വംബോര്‍ഡ് സ്ഥലം വിട്ടു നല്‍കണം.

നെഞ്ചില്‍ ചവിട്ടി സ്ത്രീകളെ കയറ്റാനുള്ള രാഹുലിന്റെ അവകാശത്തിനൊപ്പം

ആര്‍ത്തവം ഉള്ള സ്ത്രീകള്‍ എങ്ങനെ 41 ദിവസം വ്രതം എടുക്കും എന്ന മില്യണ്‍ ഡോളര്‍ ചോദ്യം ഞങ്ങളിങ്ങനെ തള്ളി കൊണ്ട് വരുവായിരുന്നു അപ്പോഴാണ് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ക്ഷേത്ര പ്രവേശനം വിലക്കിയ കേരള ഹിന്ദു പൊതു ആരാധനാലയ ചട്ടം മൂന്ന് ബി തന്നെ കോടതി റദ്ദ് ചെയ്തു കളഞ്ഞത് അതിപ്പോ എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണ് താനും . എന്നാ പിന്നെ മറ്റേതെടുത്തോ . ഏതു? കുടുംബത്തില്‍ പിറന്ന ഒറ്റ സ്ത്രീയും….

‘ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍പീഡനം ഉണ്ടാകും’ . തിക്കും തിരക്കും ഉണ്ടായാല്‍ സ്ത്രീകളെ തപ്പാന്‍ നോക്കുന്ന ഊളകളാണ് തങ്ങള്‍ എന്ന് തുറന്നു പറയാനുള്ള സത്യസന്ധത അഭിനന്ദനാര്‍ഹമാണ്.

pathram desk 1:
Related Post
Leave a Comment