തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെ വിമര്‍ശനവുമായി പിസി ജോര്‍ജ് എംഎല്‍എ. വിശ്വാസപരമായ കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാകരുതെന്നാണ് തന്റെ അഭിപ്രായമെന്നും ജോര്‍ജ് വ്യക്തമാക്കി.തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചപ്പോള്‍അതിനെ എതിര്‍ത്ത് അവിടെ പരിപാടി സംഘടിപ്പിച്ചുവെന്നും തുടര്‍ന്ന് സുപ്രീംകോടതി ഗതികെട്ട് നിരോധനം നീക്കുകയായിരുന്നു. വിധിക്കെതിരെ ഏതെങ്കിലും ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നാല്‍ അവര്‍ക്ക് പിന്തുണ നല്‍കുമെന്നും ജോര്‍ജ് പറഞ്ഞു.
സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് അപകടകരമാണ്. തന്റെ മണ്ഡലത്തിലൂടെയാണ് ഇവര്‍ കടന്നുപോകേണ്ടത്. സുപ്രീം കോടതിയിലെ ഏക വനിത വിധിയോട് അതൃപ്തി പ്രകടിപ്പിച്ചത് കണക്കിലെടുക്കണമെന്നും പി സി ജോര്‍ജ് പറഞ്ഞു.
ഇന്നു രാവിലെയാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നുള്ള സുപ്രീംകോടതി വിധി വരുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിലെ വിധി പറഞ്ഞത്. ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിധിക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വിധി സ്വാഗതാര്‍മെന്ന് സംസ്ഥാന സര്‍ക്കാരും കേന്ദ്ര വനിതാ കമ്മീഷനും പറഞ്ഞിരുന്നു.
Leave a Comment