‘ഇളയദളപതി വിജയുടെ ഒറ്റ ചിത്രം പോലും ഞാന്‍ കണ്ടിട്ടില്ല’….. വിജയ് ദേവരക്കൊണ്ട !!

അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ മനസില്‍ ഇടം നേടിയ യുവതാരമാണ് വിജയ് ദേവരക്കൊണ്ട. തെലുങ്ക് സിനിമയില്‍ വലിയ വിജയങ്ങള്‍ സ്വന്തമാക്കിയ താരം ഇപ്പോള്‍ തമിഴിലേക്ക് കടക്കുകയാണ്. എന്നാല്‍ തമിഴ്മക്കള്‍ക്ക് അത്ര ഇഷ്ടപ്പെടാന്‍ സാധ്യതയില്ലാത്ത ഒരു സത്യം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തമിഴ് സൂപ്പര്‍താരം വിജയുടെ ചിത്രങ്ങളൊന്നും താന്‍ കണ്ടിട്ടില്ലെന്നാണ് വിജയ് ദേവരക്കൊണ്ട പറയുന്നത്. ആദ്യ തമിഴ് ചിത്രമായ നോട്ടയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിന് ഇടയിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.

വിജയുടെ ഡാന്‍സാണ് തനിക്ക് ഏറെ ഇഷ്ടമെന്നും എന്നാല്‍ വിജയുടെ ഒരു ചിത്രം പോലും താന്‍ മുഴുവനായി കണ്ടിട്ടില്ലെന്നുമാണ് ദേവരക്കൊണ്ട പറയുന്നത്. തമിഴ്സിനിമയും സിനിമ താരങ്ങളേയും തനിക്ക് ഇഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

തമിഴ് സിനിമകള്‍ എനിക്കേറെ ഇഷ്ടമാണ്. തമിഴ്സിനിമാ താരങ്ങളെയും. രജനികാന്തിന്റെ സ്റ്റൈലാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. വിജയിന്റെ നൃത്തമാണ് എനിക്കേറെ ഇഷ്ടം. അദ്ദേഹം മികച്ച നര്‍ത്തകനാണ്. സത്യത്തില്‍ വിജയുടെ ഒരൊറ്റ സിനിമ പോലും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. സിനിമയിലെ ചില രംഗങ്ങള്‍ കണ്ടിട്ടുണ്ട്. അതുപോലെ വിജയ് ചിത്രങ്ങളുടെ ട്രെയിലറുകളും കണ്ടിട്ടുണ്ട്. ഒരു സിനിമ മുഴുവനായും ഇതുവരെ കണ്ടിട്ടില്ല- വിജയ് ദേവരക്കൊണ്ട പറഞ്ഞു.

താരത്തിന്റെ നോട്ട സംവിധാനം ചെയ്യുന്നത് ആനന്ദ് ശങ്കറാണ്. കെ. ഇ ജ്ഞാനവേല്‍ രാജയാണ് നിര്‍മാണം. വളരെ പ്രതീക്ഷയോടെയാണ് വിജയ് ദേവരക്കൊണ്ടെയുടെ തമിഴ് അരങ്ങേറ്റം ആരാധകര്‍ കാണുന്നത്.

pathram desk 2:
Related Post
Leave a Comment